അബുദാബി: ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളും ചൊവ്വാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ഖത്തർ,ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് ഇന്ന് പെരുന്നാൾ. ഇവിടങ്ങളിൽ തിങ്കളാഴ്ച വൈകീട്ടോടെ മാസപ്പിറവി ദൃശ്യമായി. രാത്രിയോടെ വിവിധ മതകാര്യ വകുപ്പുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. കേരളത്തിൽ ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. കേരളത്തിൽ തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാതായതോടെ ഇന്ന് റംസാൻ 30 പൂർത്തിയാക്കുകയും ബുധനാഴ്ച ശവ്വാൽ ഒന്നായിരിക്കുമെന്നും വിവിധ ഖാസിമാർ അറിയിച്ചു. നിർബന്ധിത ദാനമായ ഫിത്തർ സക്കാത്ത് നൽകിയും പുത്തൻ വസ്ത്രങ്ങൾ വാങ്ങിയുമൊക്കെയാണ് റംസാന്റെ അവസാന ദിനങ്ങൾ ഗൾഫ് രാജ്യങ്ങളിലെ വിശ്വാസികൾ ആചരിച്ചത്. പള്ളികളിലും പൊതുഇടങ്ങളിലും ചൊവ്വാഴ്ച പെരുന്നാൾ നമസ്കാരം നടക്കും. Content Highlights:celebrate Eid Al-Fitr-gulf countries
from mathrubhumi.latestnews.rssfeed http://bit.ly/2wBCwrG
via
IFTTT
No comments:
Post a Comment