ജോസ് അധികാരമേറ്റു, ബോര്‍ഡും വച്ചു ; ഇനി അവിശ്വാസം കൊണ്ടു വന്നു ജോസഫിനെ തെറുപ്പിക്കാന്‍ നീക്കം ; ജോയി ഏബ്രഹാമിനെതിരേ പോലീസില്‍ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 17, 2019

ജോസ് അധികാരമേറ്റു, ബോര്‍ഡും വച്ചു ; ഇനി അവിശ്വാസം കൊണ്ടു വന്നു ജോസഫിനെ തെറുപ്പിക്കാന്‍ നീക്കം ; ജോയി ഏബ്രഹാമിനെതിരേ പോലീസില്‍ പരാതി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം നിയമങ്ങളുടെ സങ്കീര്‍ണതയിലേക്ക്. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതിനെതിരേ ജോസഫ് പക്ഷം കോടതിയില്‍നിന്നു സ്‌റ്റേ വാങ്ങിയതോടെ പി.ജെ. ജോസഫിനെതിരേ കോടതിയിലും ജോയി ഏബ്രഹാമിനെതിരേ പോലീസിലും പരാതി നല്‍കാന്‍ ജോസ് പക്ഷത്തിന്റെ നീക്കം.

അവിശ്വാസം കൊണ്ടുവന്നു ജോസഫിന്റെ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം തെറിപ്പിക്കാനുള്ള നടപടികളും തുടങ്ങി. പാര്‍ട്ടി ഭരണഘടനയുടെ 27-ാം വകുപ്പനുസരിച്ചാണ് അവിശ്വാസത്തിനുള്ള നീക്കം. സംസ്ഥാന കമ്മിറ്റിയിലെ മൂന്നിലൊന്ന് അംഗങ്ങള്‍ വര്‍ക്കിങ് ചെയര്‍മാനില്‍ അവിശ്വാസം രേഖപ്പെടുത്തി നോട്ടീസ് നല്‍കിയാല്‍ 15 ദിവസത്തിനകം സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കേണ്ടി വരും. 10 ദിവസത്തെ നോട്ടീസ് നല്‍കി സംസ്ഥാന കമ്മിറ്റി വിളിച്ചാല്‍ ഭൂരിപക്ഷ തീരുമാനപ്രകാരം വര്‍ക്കിങ് ചെയര്‍മാനെ പുറത്താക്കാന്‍ കഴിയും.

അവിശ്വാസത്തിനു നോട്ടീസ് നല്‍കുന്നതിനൊപ്പം, തീരുമാനങ്ങളെടുക്കുന്നതില്‍നിന്നു ജോസഫിനെ വിലക്കാനായി കോടതിയെ സമീപിക്കാനാണു ജോസ് പക്ഷത്തെ ധാരണ. കോട്ടയത്തെ പാര്‍ട്ടി സംസ്ഥാന ഓഫീസില്‍നിന്നു മിനിറ്റ്‌സ് ബുക്കും അനുബന്ധ രേഖകളും കടത്തിക്കൊണ്ടുപോയെന്ന് ആരോപിച്ചാണു ജോയി ഏബ്രഹാമിനെതിരേ പോലീസില്‍ പരാതി നല്‍കുക. പാര്‍ട്ടിയുടെ ഓഫീസ് ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയാണു മുന്‍ എം.പി. കൂടിയായ ജോയി ഏബ്രഹാം.

ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ജോസ് കെ. മാണി കേരളാ കോണ്‍ഗ്രസ് ഓഫീസിലെത്തി അധികാരമേറ്റു. ഓഫീസ് മുറിക്കു മുന്നില്‍ ''ജോസ് കെ. മാണി, ചെയര്‍മാന്‍'' എന്ന ബോര്‍ഡും സ്ഥാപിച്ചു. ഇന്നലെ െവെകിട്ടാണു ജോസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കോട്ടയം നഗരമധ്യത്തിലെ ഓഫീസിലെത്തിയത്. ''കെ.എം. മാണി, ചെയര്‍മാന്‍'' എന്ന ബോര്‍ഡിന്റെ സ്ഥാനത്തു ജോസിന്റെ പേരുള്ള ബോര്‍ഡ് വച്ചു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു കത്തു െകെമാറിയെന്നും നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ജോസ് മാധ്യമങ്ങളോടു പറഞ്ഞു.



from mangalam.com http://bit.ly/2Zpe35o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages