പാര്‍ലമെന്റ് സമ്മേളനം ഇന്ന് തുടങ്ങുന്നു ; കരകയറാനാകാതെ കോണ്‍ഗ്രസ് ; പ്രതിപക്ഷ നേതാവുമില്ല, കക്ഷി നേതാവിനെയും കണ്ടെത്താനായില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 16, 2019

പാര്‍ലമെന്റ് സമ്മേളനം ഇന്ന് തുടങ്ങുന്നു ; കരകയറാനാകാതെ കോണ്‍ഗ്രസ് ; പ്രതിപക്ഷ നേതാവുമില്ല, കക്ഷി നേതാവിനെയും കണ്ടെത്താനായില്ല

ന്യൂഡല്‍ഹി: അനേകം സുപ്രധാന ബില്ലുകളും കേന്ദ്ര ബജറ്റും ഉള്‍പ്പെടെ അനേകം ഗൗരവതരമായ കാര്യങ്ങള്‍ നിലനില്‍ക്കേ ഭരണം നിലനിര്‍ത്തിയതിന് ശേഷം മോഡി സര്‍ക്കാരിന്റെ ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനം ഇന്ന് ചേരും. കേരളത്തില്‍ നിന്നുള്ള 19 എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ പോലും തെരഞ്ഞെടുക്കാനാകാതെ കോണ്‍ഗ്രസ്. പാര്‍ലമെന്റ് സമ്മേളനം വിജയകരമായി ചേരുന്നതിന് ഞായറാഴ്ച പ്രധാനമന്ത്രി ഓള്‍പാര്‍ട്ടി മീറ്റിംഗ് വിളിച്ചു ചേര്‍ത്തിരുന്നു.

പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 5 ന് ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ അവതരിപ്പിക്കും. മുത്തലാക്കിനെതിരേ ഉള്‍പ്പെടെയുള്ള സുപ്രധാനബില്ലുകളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ജമ്മു കശ്മീരിന്റെ കാര്യത്തില്‍ പ്രസിഡന്റ് ഭരണം വികസിപ്പിക്കലും ഇതില്‍ പെടുന്നു. ആഗസ്റ്റ് 1 ന് അവതരിപ്പിക്കാനിരിക്കുന്ന പത്ത് ഓര്‍ഡിനന്‍സുകള്‍ ഉള്‍പ്പെടെ 16 ാം ലോക്‌സഭയില്‍ നഷ്ടമായിപോയ 446 ബില്ലുകളാണ് ബിജെപി സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ 303 സീറ്റ് നേടി ബിജെപി വന്‍ വിജയമാണ് നേടിയതെങ്കിലും രാജ്യസഭയില്‍ ഇപ്പോഴും അവര്‍ എണ്ണത്തില്‍ കുറവാണ് എന്നതാണ് ബില്‍ വിജയിപ്പിച്ചെടുക്കുന്നതിന് തിരിച്ചടിയാകുന്നത്.

മറുവശത്ത് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പ്രതിപക്ഷത്തിന്റെ താളം തന്നെ തെറ്റിച്ചിരിക്കുകയാണ്. വന്‍ തോല്‍വി പറ്റിയയോടെ ഇത്തവണയും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്. ഇതു സഭകളിലേക്കുമുള്ള നേതാക്കളെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലോക്‌സഭയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗേ ഇത്തവണ തോല്‍വി ഏറ്റുവാങ്ങിയതോടെ ചുമതല രാഹുല്‍ഗാന്ധി തന്നെ ഏറ്റെടുക്കണമെന്ന സ്ഥിതിയിലാണ്.

17 ാം ലോക്‌സഭ ജൂണ്‍ 17 മുതല്‍ ജൂലൈ 26 വരെയാണ് ചേരുന്നത്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തെരഞ്ഞെടുപ്പും പ്രസിഡന്റിന്റെ അഭിസംബോധനയുമെല്ലാമായിരിക്കും ആദ്യം നടക്കുക. ജൂലൈ 5 ന് പുതിയതായി ചുമതലയേറ്റ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് വരെ പ്രതിരോധ വിഭാഗം കൈകാര്യം ചെയ്ത നിര്‍മ്മലാ സീതാരാമന്റെ ആദ്യ ബജറ്റാകും അടുത്ത മാസം ആദ്യം നടക്കുക. 2022 ല്‍ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം രാഷ്ട്രപിതാവിന്റെ 150 ാം ജന്മവാര്‍ഷികം എന്നിവയാണ് ഈ സര്‍ക്കാരിന് മുന്നിലുള്ളത്.



from mangalam.com http://bit.ly/2Xg3SCB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages