‘മുസ്‌ലിം പ്രഭാകരനെ’ സൃഷ്ടിക്കരുതെന്ന് സിരിസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 9, 2019

‘മുസ്‌ലിം പ്രഭാകരനെ’ സൃഷ്ടിക്കരുതെന്ന് സിരിസേന

കൊളംബോ: രാജ്യത്തെ എല്ലാസമുദായങ്ങളും തമ്മിൽ ഐക്യമുണ്ടാകണമെന്നും ഒരു 'മുസ്ലിം പ്രഭാകരൻ' വളർന്നുവരാൻ സാഹചര്യമൊരുക്കരുതെന്നും ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന. രാജ്യത്ത് ഈസ്റ്റർദിനത്തിലുണ്ടായ ചാവേറാക്രമണത്തിനുപിന്നിൽ പ്രാദേശിക ഇസ്ലാമികസംഘടനയാണെന്ന റിപ്പോർട്ടുകൾക്കുപിന്നാലെ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് വ്യാപക ആക്രമണങ്ങൾ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. “രാജ്യം വിഭാഗീകരിക്കപ്പെട്ടിരിക്കുന്നു. മതനേതാക്കളും രാഷ്ട്രീയനേതാക്കളും ഇതിന്റെ ഭാഗമാണ്. ഭൂരിഭാഗം രാഷ്ട്രീയക്കാരുടെയും ശ്രദ്ധ ഈവർഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലാണ്. ഒരു മുസ്ലിം പ്രഭാകരൻ ജനിക്കാനും ഭീകരപ്രവർത്തനം വളരാനും അവസരമൊരുക്കരുത്. അങ്ങനെ സംഭവിച്ചാൽ മറ്റൊരു യുദ്ധമുണ്ടാകും. നമ്മളിനിയും വിഭജിച്ചാൽ നഷ്ടം രാജ്യത്തിനാണ്” -ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴത്തിന്റെ (എൽ.ടി.ടി.ഇ.) മുൻ കേന്ദ്രമായിരുന്ന മുല്ലൈത്തീവിൽ സിരിസേന പറഞ്ഞു. ശ്രീലങ്കയിൽ സ്വതന്ത്ര തമിഴ് രാജ്യം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ എൽ.ടി.ടി.ഇ.യുടെ സ്ഥാപകനാണ് വേലുപ്പിള്ള പ്രഭാകരൻ. എൽ.ടി.ടി.ഇ. പ്രക്ഷോഭത്തെത്തുടർന്ന് രാജ്യത്തുണ്ടായ ആഭ്യന്തരയുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. 2009-ൽ ശ്രീലങ്കൻസൈന്യം പ്രഭാകരനെ കൊലപ്പെടുത്തിയതോടെയാണ് യുദ്ധം അവസാനിച്ചത്. Content Highlights:Maithripala Sirisena, Sri Lanka


from mathrubhumi.latestnews.rssfeed http://bit.ly/2EZPBQq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages