സൗമ്യയെ അത്രയ്ക്കിഷ്ടമായിരുന്നു കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം ; കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ല ; അജാസിന്റെ മൊഴി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 16, 2019

സൗമ്യയെ അത്രയ്ക്കിഷ്ടമായിരുന്നു കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം ; കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ല ; അജാസിന്റെ മൊഴി

ആലപ്പുഴ: വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ തീവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും അജാസ് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്. പൊള്ളലേറ്റ് ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന അജാസ് ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയത്.

സൗമ്യയെ തനിക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നും എല്ലാം തനിച്ചാണ് ചെയ്തതെന്നും പോലീസിനോട് പറഞ്ഞിട്ടുണ്ട്. പ്രണയ പരാജയമാണ് കൊലപാതകത്തിന് കാരണം. സൗമ്യ വിവാഹാഭ്യര്‍ത്ഥന നിരന്തരം നിരസിച്ചതാണ് കാരണമെന്നും അജാസ് മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ 10 .30 യ്ക്ക് ശേഷമായിരുന്നു മജിസ്‌ട്രേറ്റ് അജാസിന്റെ മൊഴി രേഖപ്പെടുത്തിയത്. സൗമ്യ യുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അങ്ങിനെയാണ് തനിക്ക് പൊള്ളല്‍ ഏറ്റത്.

സൗമ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്നും എന്നാല്‍ തന്നെ നിരന്തരം അവഗണിച്ചതില്‍ കടുത്ത വിഷമം ഉണ്ടായി എന്നുമാണ് പ്രതി മൊഴി നല്‍കിയത്. സാരമായി പൊള്ളലേറ്റ അജാസ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. സംസാരിക്കാന്‍ പോലും കഴിയാതെ ഗുരുതരാവസ്ഥയില്‍ ആദ്യമൊന്നും സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന അജാസ് പിന്നീട് മൊഴി നല്‍കുകയായിരുന്നു. തനിക്ക് വിഷം നല്‍കാനും ഒരു ഘട്ടത്തില്‍ അജാസ് പോലീസിനോട് ആവശ്യപ്പെടുകയുണ്ടായി.



from mangalam.com http://bit.ly/2WTJfNv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages