കൊച്ചി: സഭയില്‍ ജാഗ്രത ഉറപ്പാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമെന്ന് സിറോ മലബാര്‍ സഭ എറണാകുളം അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ഇടയ ലേഖനം. തെറ്റിദ്ധാരണകളും വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഈശോയുടെ ശൈലിയില്‍ സ്വീകരിക്കണം. ആദിമസഭയുടെ തീകഷ്ണതയും ജാഗ്രതയും കൈമോശം വരാതെ കാത്തുസൂക്ഷിക്കണം. പ്രഘോഷണത്തിലും സാക്ഷ്യത്തിലുമുണ്ടായ പോരായ്മകളെ എളിമയോടെ അംഗീകരിക്കാമെന്നും ഇടയലേഖനം പറയുന്നു.
സിറോ മലബാര്‍ സഭകളിലെ പള്ളികളിലും സ്ഥാപനങ്ങളിലും ഇടയലേഖനം വായിച്ചുയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വീണ്ടും എറണാകുളം അതിരൂപതയുടെ ചുമതല ലഭിച്ച ശേഷമുള്ള ആദ്യ ഇടയലേഖനമാണിത്. ഒരു വര്‍ഷം മുമ്പാണ് സഭ ഭുമി വിവാദം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കര്‍ദിനാളിനെ ഭരണ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയത്.
from mangalam.com https://ift.tt/2KR7oh4
via IFTTT
No comments:
Post a Comment