കൊല്‍ക്കത്ത: കൈയ്യിലെ ഞരമ്പ് മുറിച്ച് ചോരയൊഴുകി, തലയില്‍ പ്ലാസ്റ്റിക് സഞ്ചി ഇട്ട നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു. സ്‌കൂളിലെ ശുചിമുറിയില്‍ നിന്നുമാണ് കുട്ടിയെ ഈ വിധത്തില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഒരു സ്‌കൂളിലാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉച്ചക്ക് 1.40നാണ് കുട്ടി ശുചിമുറിയില്‍ പോകുന്നത്. 20 മിനിറ്റ് കഴിഞ്ഞാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലാകുന്നതും സ്‌കൂള്‍ അധികൃതര്‍ തിരക്കി ഇറങ്ങുന്നതും. തുടര്‍ന്നാണ് കൈയ്യിലെ ഞരമ്പുകള്‍ മുറിച്ച നിലയില്‍ രക്തമൊലിച്ച് നിര്‍വികാരയായി വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ നിന്നും കണ്ടെത്തുന്നത്. ഈ സമയം കഴുത്തില്‍ പ്ലാസ്റ്റിക് സഞ്ചി കൊണ്ട് മൂടിയ നിലയിലായിരുന്നു. ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ കുട്ടി പ്ലാസ്റ്റിക് സഞ്ചി ഉപയോഗിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
from mangalam.com http://bit.ly/2Y5pfDM
via IFTTT
No comments:
Post a Comment