തൃശ്ശൂര്‍: രാജ്കുമാര്‍ കസ്റ്റഡി മരണത്തില്‍ പോലീസ് സേനയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയ ന്‍. പോലീസ് സേനയിലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ കോസ്റ്റല്‍ പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസില്‍ സാരമായ മാറ്റം വരുത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയിലൂന്നിയുള്ള പരിശീലനം ഇനി മുതല്‍ പൊലീസ് സേനയ്ക്ക് നല്‍കുമെന്നും പഴയ പൊലീസ് മുഖം മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സംഭവിക്കാന്‍ പാടില്ലാത്തത് പൊലീസ് സേനയില്‍ സംഭവിക്കരുത്. തെറ്റ് ചെയ്താല്‍ കര്‍ശന നടപടി എടുക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അല്ലാത്തവരെ സംരക്ഷിക്കില്ല എന്നതാണ് നിലപാട്. പൊലീസിന് മാനുഷിക മുഖം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്' പിണറായി വിജയന്‍ പറഞ്ഞു.
from mangalam.com https://ift.tt/2ZXUgKs
via IFTTT
No comments:
Post a Comment