വനംവകുപ്പുകാർ കർണാടകവനം കടത്തിയ ആനകളെ നാട്ടുകാർ തിരിച്ചോടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 9, 2019

വനംവകുപ്പുകാർ കർണാടകവനം കടത്തിയ ആനകളെ നാട്ടുകാർ തിരിച്ചോടിച്ചു

ദേലംപാടി (കാസർകോട്): കർണാടക വനത്തിൽനിന്ന് വന്ന 25-ഓളം ആനകളെ തിരിച്ചയക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം വിജയിച്ചില്ല. പടക്കം പൊട്ടിച്ച് ആനകളെ പരപ്പ പുഴ കടത്താൻ ശ്രമിച്ചെങ്കിലും അക്കരെ താമസിക്കുന്ന കർണാടകത്തിലെ ജനങ്ങൾ ഇവയെ പരപ്പ വനത്തിലേക്ക് തിരിച്ചോടിച്ചു. പരപ്പ വനത്തിലെ ആനകളെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കർണാടകത്തിലേക്ക് കടത്തുന്നുവെന്നാണ് അവിടത്തെ കർഷകരുടെ ആരോപണം. ഇപ്പോൾ രണ്ട് സംസ്ഥാനങ്ങളിലെയും പൊതുജനങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള പ്രശ്നമായി ഇത് മാറി. രണ്ടുമാസം മുൻപാണ് പരപ്പ വനത്തിലേക്ക് കർണാടക വനത്തിൽനിന്ന് മൂന്ന് സംഘങ്ങളായി ആനകൾ വന്നത്. എല്ലാവർഷവും ഇങ്ങനെ വരുന്ന ആനകൾ വൈകാതെ തിരികെ പോകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇത്തവണ തിരിച്ചുപോയില്ല. ഇവിടെ തങ്ങിയ ആനക്കൂട്ടമുണ്ടാക്കിയ നാശനഷ്ടത്തിന് കയ്യും കണക്കുമില്ല. ഇത്രയും ആനകളെ ഉൾക്കൊള്ളാൻ പരപ്പവനത്തിന് ശേഷിയില്ലാത്തതാണ് പ്രശ്നം. വിസ്തൃതി കുറഞ്ഞ വനമായതിനാൽ ആനക്കൂട്ടം തീറ്റ തേടി സമീപ കൃഷിയിടങ്ങളിലേക്ക് എത്തും. വാഴയും കവുങ്ങും തെങ്ങും നശിപ്പിക്കും. തോട്ടത്തിൽ സ്ഥാപിച്ച പൈപ്പ് ലൈൻ തകർത്ത് വെള്ളം കുടിക്കും. ശനിയാഴ്ച വൈകുന്നേരം പരപ്പയിലെ ബനാറിയിൽ കൃഷ്ണകുമാർ, മയ്യളത്തെ ഖാദർ എന്നിവരുടെ തോട്ടത്തിലിറങ്ങിയ ആനക്കൂട്ടം വാഴയും കവുങ്ങും നശിപ്പിച്ചു. ഒൻപത് ആനകളാണ് ഈ കൂട്ടത്തിലുള്ളത്. ഇവ പുഴയിറങ്ങി കർണാടകത്തിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ അവിടെയുള്ളവർ സംഘടിച്ച് പടക്കം പൊട്ടിച്ച് തിരിച്ചയച്ചു. എങ്ങോട്ടു പോകണമെന്നറിയാതെ ചിഹ്നംവിളിച്ച ആനക്കൂട്ടം പിന്നീട് പരപ്പ വനത്തിലേക്ക് കയറി. ആനകളെ അവയുടെ ആവാസമേഖലയിലേക്ക് തിരിച്ചുവിടാൻ രണ്ട് സംസ്ഥാനങ്ങളിലെയും പ്രദേശവാസികളുടെ സഹകരണം വേണമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു. കർഷകരുടെ യോഗം വിളിക്കും കർണാടകത്തിലെ ജനങ്ങളുമായി സംസാരിച്ച് ആനക്കൂട്ടത്തെ തിരിച്ചയക്കാൻ സുള്ള്യ ഫോറസ്റ്റ് ഓഫീസറുമായി സംസാരിച്ചിട്ടുണ്ട്. കർണാടക വനംവകുപ്പിന്റെ സഹകരണത്തോടെ കർഷകരുടെ യോഗം വിളിച്ചുചേർത്ത് ശാശ്വത പരിഹാരത്തിന് ശ്രമിക്കും. -അനിൽ കുമാർ,റേഞ്ച് ഓഫീസർ content highlights:Elephant herd destroys crops in Kerala-Ktaka border villages


from mathrubhumi.latestnews.rssfeed http://bit.ly/2ZhtdcY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages