മഴയ്ക്കായി മഹാരാഷ്ട്രയിൽ ‘പാവക്കല്യാണം’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 22, 2019

മഴയ്ക്കായി മഹാരാഷ്ട്രയിൽ ‘പാവക്കല്യാണം’

വാർധ: രൂക്ഷമായ വരൾച്ചയും സാമ്പത്തികപ്രതിസന്ധിയും നേരിടുന്ന മഹാരാഷ്ട്രയിലെ ശിവൻഫാൽ ഗ്രാമം നല്ല മഴയ്ക്കായുള്ള പ്രാർഥനകളോടെ ഒരു വിവാഹച്ചടങ്ങ് സംഘടിപ്പിച്ചു. പാവകളായിരുന്നു വധൂവരന്മാർ. ഈ വർഷം വിവാഹമോ ആഘോഷമോ നടക്കാത്ത ഗ്രാമം ഒന്നാകെ പാവക്കല്യാണത്തിനായി ഒന്നിച്ചു. ആടി, പാടി, നല്ല സദ്യയുണ്ടു. ഗ്രാമവാസികൾ എല്ലാം ഒത്തുചേർന്നാണ് ആഘോഷത്തിനു പണം കണ്ടെത്തിയത്. ഈ വർഷം 22 പേരെങ്കിലും വിവാഹിതരാകേണ്ടതായിരുന്നു. എന്നാൽ, പണമില്ലാത്തതിനാൽ ഒന്നുപോലും നടന്നില്ല. വല്ലാത്ത ബുദ്ധിമുട്ടിലാണ് എല്ലാവരും. “പഴയ പ്രതാപം തിരികെയെത്തിയാൽ പണം സംഭാവന ചെയ്യുമെന്നും മക്കളുടെ വിവാഹം നടത്താമെന്നും വാക്കു കൊടുത്തിട്ടുണ്ട്”-ഗ്രാമവാസികളിലൊരാളായ ബബ്ബാൻ ഖോണ്ഡെ പറഞ്ഞു. കാലവർഷം വൈകുന്നതിനാൽ മഹാരാഷ്ട്രയുടെ ഭൂരിഭാഗം മേഖലകളും കടുത്ത വരൾച്ചയിലാണ്. സംസ്ഥാനസർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഭൂരിഭാഗംപേർക്കും പദ്ധതികളുടെ ഗുണം ലഭിക്കുന്നില്ല. “പാവക്കല്യാണം ഒരവസരവും പാഠവുമാണ്. ഇനി വിവാഹം നടത്തുന്നതിനു ആർക്കെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ പാവക്കല്യാണം നടത്തിയതുപോലെ എല്ലാവരും ഒന്നുചേർന്നു നടത്തും”-മറ്റൊരു ഗ്രാമവാസിയായ ഗീത ഗാർഗോത് പറഞ്ഞു. content highlights:doll wedding in maharashtra for getting rain


from mathrubhumi.latestnews.rssfeed http://bit.ly/2X1mFlZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages