കൊല്ലം കരുനാഗപ്പള്ളിയില്‍ വന്‍ തീപ്പിടിത്തം; ഷോപ്പിങ് കോംപ്ലക്‌സ് കത്തിനശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 10, 2019

കൊല്ലം കരുനാഗപ്പള്ളിയില്‍ വന്‍ തീപ്പിടിത്തം; ഷോപ്പിങ് കോംപ്ലക്‌സ് കത്തിനശിച്ചു

കൊല്ലം: കരുനാഗപ്പള്ളിയിൽ എ.എം ഹോസ്പിറ്റലിന് സമീപം ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടുത്തം. ഷോപ്പിങ് കോംപ്ലക്സും ഇതിനു മുകളിലുണ്ടായിരുന്ന ഫാൻസിസെന്ററും പൂർണമായും കത്തിനശിച്ചു. സമീപത്തെ ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി നഗരത്തിൽ ദേശീയ പാതയ്ക്ക് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിനാണ് തീപിടിച്ചത്. കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ഫാൻസി സെന്ററിൽ നിന്നാണ് തീ പടർന്ന് പിടിച്ചതെന്നാണ് വിവരം. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ ഇരുകടകളിലുമായി സംഭരിച്ചിരുന്നു. അവ പൂർണമായും കത്തിനശിക്കുന്ന സാഹചര്യമുണ്ടായി. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സിന്റെ ഇടപെടിൽ വൻ ദുരന്തം ഒഴിവാക്കി. ഷോപ്പിങ് കോംപ്ലക്സിന് സമീപമുള്ള എ.എം ഹോസ്പിറ്റലിലേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള നടപടിയാണ് ആദ്യം സ്വീകരിച്ചത്. കരുനാഗപ്പള്ളി, ചവറ, കൊല്ലം, ശാസ്താംകോട്ട, കായംകുളം,കൊട്ടാരക്കര നിലയങ്ങളിലെ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. മൂന്നുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. തീപ്പിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സാഹചര്യമുണ്ടായി. കെട്ടിടത്തിനുള്ളിൽ ആൾക്കാർ ആരുമുണ്ടായിരുന്നില്ല എന്നതിനാൽ വലിയ അത്യാഹിതങ്ങൾ ഉണ്ടായില്ല. ഫോറൻസിക് പരിശോധന ഉടൻ ഉണ്ടാകുമെന്നാണ് വിവരം. Content Highlights:Fire Broke out in Shopping Complex Karunagappally Kollam


from mathrubhumi.latestnews.rssfeed http://bit.ly/2Kb8u74
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages