വെള്ളറട (തിരുവനന്തപുരം): ബാലഭാസ്കർ സഞ്ചരിച്ച കാർ തന്റെ കൺമുന്നിൽവെച്ച് മരത്തിലേക്ക് ഇടിച്ച് കയറിയതിന്റെ നടുക്കത്തിൽനിന്ന് കെ.എസ്.ആർ.ടി.സി. ഡ്രൈവർ അജി ഇനിയും മോചിതനായിട്ടില്ല. ദുരൂഹതയും വിവാദവുമായി മാറിയ അപകടത്തിന്റെ ദൃക്സാക്ഷിയാണ് അപകടത്തിൽപ്പെട്ട കാറിന് തൊട്ടുപിന്നാലെയുണ്ടായിരുന്ന വെള്ളറട സ്വദേശി അജി. അപകടത്തെക്കുറിച്ച് വിവാദമുയരുമ്പോൾ വെള്ളറടയിലെ വീട്ടിലിരുന്ന അജി ആ രാത്രിയിലെ കാഴ്ചകൾ വിവരിച്ചു. ബാലഭാസ്കറിന്റെ ഇന്നോവയും മറ്റൊരു കാറും ആറ്റിങ്ങൽ മുതൽ ബസിന് മുന്നിലുണ്ടായിരുന്നു. ബസിന് 150 മീറ്റർ മുന്നിലായിരുന്നു ഇന്നോവ. അതിന് മുന്നിലായി ഒരു സ്വിഫ്റ്റ് കാർ. പള്ളിപുറത്തെ വളവ് കഴിഞ്ഞ ഇന്നോവ വലത്തേക്കു നീങ്ങി. ദിശ തെറ്റി റോഡിന്റെ വലതുവശത്തേക്ക് ഇറങ്ങി. മരത്തിലേക്ക് ഇടിച്ചുകയറി. ഇടിയുടെ അഘാതത്തിൽ പുക ഉയർന്നു. ബസ് മുന്നോട്ട് മാറ്റി നിർത്തി കണ്ടക്ടർ തിരൂർ സ്വദേശി വിജയനുമൊപ്പം അജി അപകടസ്ഥലത്തേക്ക് ഓടിയെത്തി. വാഹനത്തിന്റെ ഡോറുകൾ തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. തെരുവു വിളക്കിന്റെ വെളിച്ചത്തിൽ ആദ്യം കണ്ടത് കാറിനുള്ളിൽ ബ്രേക്ക്ലിവറിന് സമീപം കുരുങ്ങികിടക്കുന്ന കുഞ്ഞിനെയാണ്. മുൻ സീറ്റിലെ സ്ത്രീ അബോധാവസ്ഥയിലായിരുന്നു. ബർമുഡ ധരിച്ച്ഡ്രൈവർ സീറ്റിലിരുന്നയാൾക്ക് ബോധമുണ്ടെങ്കിലും തലയാട്ടി രക്ഷപ്പെടുത്താൻ കേഴുന്നുണ്ടായിരുന്നു. കാറിന്റെ മധ്യഭാഗത്തെ സീറ്റിൽ കുർത്ത ധരിച്ചയാൾ രക്തത്തിൽ കുളിച്ച് കിടക്കുന്നുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടത് ബാലഭാസ്കറാണെന്ന വിവരം പിന്നീടാണ് അറിഞ്ഞത്. പൊന്നാനി ഡിപ്പോയിലെ താത്കാലിക ഡ്രൈവറായ അജി വെളളറട കിളിയൂർ കക്കോട്ടുകുഴി സ്വദേശിയാണ്. വാഹനം ഓടിച്ചത് അർജുനെന്ന് മറ്റൊരു സാക്ഷിയും തിരുവനന്തപുരം: അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജുനാണെന്ന മൊഴിയുമായി മറ്റൊരു ദൃക്സാക്ഷി കൂടി. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ മറ്റൊരുകാറിന്റെ ഡ്രൈവർ വർക്കല സ്വദേശി അശ്വിൻ എന്ന നന്ദുവാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുള്ളത്. വാഹനം ഓടിച്ചതാരെന്നത് വിവാദമായപ്പോഴാണ് പോലീസുമായി ബന്ധപ്പെട്ടത്. തുടക്കത്തിൽ നല്ല മറുപടിയല്ല ലഭിച്ചത്. തുടർന്ന്, ബാലഭാസ്കറിന്റെ കുടുംബവുമായി ബന്ധപ്പെട്ടാണ് ആറ്റിങ്ങൽ പോലീസിൽ മൊഴി നൽകിയത്. അർജുന്റെ ചിത്രം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നന്ദു തിരിച്ചറിഞ്ഞു. വിമാനത്താവളത്തിൽനിന്ന് ബന്ധുവിനെ കൂട്ടി മടങ്ങുമ്പോഴായിരുന്നു സംഭവമെന്ന് നന്ദു പറഞ്ഞു. കാറിന്റെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ടീഷർട്ടും ഷോട്സും ധരിച്ച ആളാണ്. ഇയാളുടെ കാലുകൾ ഒടിഞ്ഞുതൂങ്ങിയിരുന്നു. മുൻസീറ്റിൽ ഇടതുഭാഗത്ത് ലക്ഷ്മിയും കുഞ്ഞുമാണ് ഉണ്ടായിരുന്നത്. ഡോറുകൾ ബലം പ്രയോഗിച്ചാണ് തുറന്നത്. ആശുപത്രിയിലേക്കുപോയ പോലീസ് വാഹനത്തിൽ കുഞ്ഞിനെയുമെടുത്ത് കയറിയത് തന്റെ സഹോദരനായ പ്രണവാണ്. ബാലഭാസ്കർ പിന്നിലെ സീറ്റിൽനിന്ന് താഴേക്കു വീണുകിടക്കുകയായിരുന്നു. കാലുകൾ ഒടിഞ്ഞുതൂങ്ങിയതിനാൽ ഡ്രൈവറെ മുൻവശത്തെ വാതിൽ വഴി പുറത്തേക്കിറക്കാൻ കഴിഞ്ഞില്ല. തുടർന്ന് പുറകിലത്തെ സീറ്റു വഴിയാണ് പുറത്തെടുത്തതെന്നും നന്ദു പറഞ്ഞു. content highlights:ksrtc driver who witnesses balabhaskar car accident speaks
from mathrubhumi.latestnews.rssfeed http://bit.ly/2Ii8L4Q
via
IFTTT
No comments:
Post a Comment