ന്യൂഡൽഹി: ഓൺലൈൻതട്ടിപ്പിന് ഇരയായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധക്ക് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ലോധയുടെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ജസ്റ്റിസ് ബി.പി.സിങിന്റെ ഇ-മെയിൽ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്തു. മേയ് 19-ന് രാത്രി ബി.പി.സിങിന്റെ മെയിൽ ഐഡിയിൽ നിന്ന് ജസ്റ്റിസ് ലോധക്ക് ഒരു സന്ദേശം ലഭിച്ചു. തന്റെ ബന്ധുവിന് ചികിത്സാ ആവശ്യത്തിനായി കുറച്ച് പണം ആവശ്യമുണ്ടെന്നായിരുന്നു സന്ദേശം.തന്റെ കൈവശം പണംകുറവാണെന്നും ഒരു ലക്ഷം രൂപ അടിയന്തരമായിനൽകണമെന്നായിരുന്നു ഇ-മെയിൽസന്ദേശം. പണം നൽകേണ്ട അക്കൗണ്ട് നമ്പറും നൽകിയിരുന്നു. ഉടൻ തന്നെ ലോധരണ്ടു തവണയായി ഒരു ലക്ഷം രൂപ ഈ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. മുമ്പ് പലതവണ ബി.പി.സിങുമായി ഇതേ ഇ-മെയിൽ വിലാസത്തിലൂടെ ആശയവിനിമയംനടത്തിയിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന് സംശയമൊന്നും തോന്നിയിരുന്നില്ല. മേയ് 30-ന് ബി.പി.സിങിന്റെ മറ്റൊരു മെയിൽ വന്നപ്പോഴാണ് ജസ്റ്റിസ് ലോധ താൻ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തന്റെ മെയിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴാണ് ശരിയായതെന്നും കാണിച്ചായിരുന്നു ബി.പി.സിങ് മെയിൽ ചെയ്തത്. തുടർന്ന് ഇരുവരും നേരിട്ട് ബന്ധപ്പെടുകയും ഡൽഹി പോലീസിനെ സമീപിക്കുകയുമായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. Content Highlights:Former CJI duped of Rs 1 Lakh by online fraudsters
from mathrubhumi.latestnews.rssfeed http://bit.ly/2HRtu0a
via
IFTTT
No comments:
Post a Comment