തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനു വിദേശമലയാളികളുടെ സഹായം തേടി മുഖ്യമന്ത്രിയും നോര്‍ക്ക സെക്രട്ടറിയും ചേര്‍ന്നു നടത്തിയ ഗള്‍ഫ് യാത്രയ്ക്കു ചെലവായത് ഏകദേശം നാലേകാല്‍ ലക്ഷം രൂപ. എത്ര പണം സമാഹരിക്കാന്‍ കഴിഞ്ഞെന്ന ചോദ്യത്തിനു മറുപടിയില്ല. കഴിഞ്ഞ ജനുവരി 28-നു നിയമസഭയില്‍ വി.ടി. ബല്‍റാം ഉന്നയിച്ച ചോദ്യത്തിനാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി കിട്ടിയത്. വിദേശമലയാളികളുടെ സഹായം അഭ്യര്‍ഥിക്കാനായാണു യു.എ.ഇ. സന്ദര്‍ശിച്ചതെന്നു മറുപടിയിലുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്നു സഹായം കിട്ടിയിട്ടില്ലെന്നാണ് സി.എഫ്. തോമസ്, പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, എന്‍. ജയരാജ് എന്നിവരുടെ ചോദ്യത്തിനു മുഖ്യമന്ത്രിയുടെ മറുപടി. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 1372 കോടി രൂപ അനുവദിച്ചതായും ഈ മറുപടിയില്‍ പറയുന്നുണ്ട്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് മലയാളികളുടെ സഹായം തേടി കഴിഞ്ഞ ഒക്‌േടാബറിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്.
മന്ത്രിമാരുടെ സംഘത്തിനു കേന്ദ്ര സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചതിനാല്‍ നോര്‍ക്ക സെക്രട്ടറി ഡോ. കെ. ഇളങ്കോവനാണ് ഒപ്പം പോയത്. ഇരുവരുടെയും വിമാനടിക്കറ്റിന് 3,72,731 രൂപയും ഡി.എ. ഇനത്തില്‍ 750 ഡോളറു,ം (51,960 രൂപ) ചെലവായി. നവകേരള നിര്‍മാണത്തിനായി യു.എ.ഇ. സന്ദര്‍ശനത്തിലൂടെ എത്ര തുക പിരിച്ചെന്നു വ്യക്തമാക്കണമെന്നു പ്രതിപക്ഷനേതാവും കെ.പി.സി.സി. പ്രസിഡന്റും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാണു നിയമസഭയിലൂടെ വി.ടി. ബല്‍റാം ഉന്നയിച്ചത്.
പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മിതി സംബന്ധിച്ച ചര്‍ച്ചകള്‍ക്കും അതിനു വിദേശമലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ക്രൗഡ്ഫണ്ടിങ് ഉള്‍പ്പെടെയുള്ള സാങ്കേതിക-സാമ്പത്തിക സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കാനും വേണ്ടിയായിരുന്നു യാത്രയെന്നു മറുപടിയില്‍ വിശദീകരിക്കുന്നു. പിരിഞ്ഞുകിട്ടിയത് എത്രയെന്നു വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യമാരാഞ്ഞ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകള്‍ക്കും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.
from mangalam.com http://bit.ly/2Mw8653
via IFTTT
No comments:
Post a Comment