കെ.മുരളീധരനെതിരെ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം;വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നീളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 19, 2019

കെ.മുരളീധരനെതിരെ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം;വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നീളും

തിരുവനന്തപുരം: കെ.മുരളീധരനെതിരെ നൽകിയ തിരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ. നാമനിർദേശ പത്രികയിൽ ബാധ്യതകൾ മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് കുമ്മനം കേസ് നൽകിയത്. ഇതോടെ കെ. മുരളീധരൻ രാജിവെച്ച ഒഴിവിൽ വട്ടിയൂർക്കാവിൽ നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് നീളുമെന്ന് തീർച്ചയായി. കെ.മുരളീധരൻ 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചു എന്നാണ് കുമ്മനത്തിന്റെ പരാതി. കേസിൽ വിചാരണ നടത്തി സത്യം പുറത്തുവരണമെന്നാണ് കുമ്മനത്തിന്റെ നിലപാട്. ഇക്കാര്യം അദ്ദേഹം മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കുകയും ചെയ്തു. നേരത്തെ ഹൈക്കോടതിയിലാണ് കുമ്മനം ഹർജി നൽകിയിരുന്നതെങ്കിലും ഇതിനെതിരെ കെ. മുരളീധരൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലവിൽ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വട്ടിയൂർക്കാവ് എം.എൽ.എയായിരുന്ന കെ.മുരളീധരൻ വടകരയിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എന്നാൽ കെ.മുരളീധരനെതിരെ നൽകിയ കേസ് പിൻവലിക്കില്ലെന്ന് കുമ്മനം വ്യക്തമാക്കിയതോടെ കേസിൽ തീർപ്പുകൽപ്പിക്കാതെ ഉപതിരഞ്ഞെടുപ്പ് നടത്താനാകില്ല. Content Highlights: Vattiyoorkavu byelection,kummanam rajashekharan says he wont withdraw the election petition against k muraleedharan


from mathrubhumi.latestnews.rssfeed http://bit.ly/2IsPvmk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages