ചുവപ്പുനാട: സാജൻ പാറയിലിന്റെ അഭിമുഖം പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 23, 2019

ചുവപ്പുനാട: സാജൻ പാറയിലിന്റെ അഭിമുഖം പുറത്ത്

കണ്ണൂർ: കേരളത്തിലെ വികസനത്തിന് തടസ്സം സർക്കാർ മേഖലയിൽനിന്നുള്ള സഹകരണക്കുറവാണെന്ന അനുഭവം പങ്കുവെക്കുന്ന സാജൻ പാറയിലിന്റെ അഭിമുഖം പുറത്ത്. ആന്തൂർ നഗരസഭാ പരിധിയിലെ ബക്കളത്ത് സംരംഭങ്ങൾ തുടങ്ങുന്ന കാലത്ത് പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചുവപ്പുനാടയെക്കുറിച്ച് പറയുന്നത്.കണ്ണൂർ വിമാനത്താവളവും അതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യവികസനവും വരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ നിക്ഷേപത്തിന് നല്ല സാധ്യതയുണ്ട്. കെട്ടിട നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് സർക്കാർ മേഖലയിൽനിന്ന് പിന്തുണ കിട്ടുന്നില്ല. വളരെ മോശമായ അനുഭവമാണിക്കാര്യത്തിൽ. സർക്കാർ ഓഫീസിൽ പോയാൽ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാർ ശ്രദ്ധിച്ചാൽ നിക്ഷേപം ആകർഷിക്കാനാവും. സർക്കാർ ഓഫീസിലെ സഹകരണക്കുറവ് പരിഹരിച്ചാൽ മതി, വികസനം വരുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. നിർമാണ സാമഗ്രികളുടെ ക്ഷാമവും പ്രശ്നമാണ്. ചിലപ്പോൾ മണൽ കിട്ടില്ല, മണൽ കിട്ടുമ്പോൾ കല്ല് കിട്ടില്ല, കല്ല് കിട്ടുമ്പോൾ പണിക്കാരെ കിട്ടില്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കുകയും സർക്കാർ ഓഫീസുകളെ വ്യവസായ സൗഹൃദമാക്കുകയും ചെയ്താൽ നിർമാണ മേഖലയടക്കം വ്യവസായ-വാണിജ്യ മേഖലയിൽ വികസനമുണ്ടാകുമെന്നും സാജൻ പറയുന്നു.നൈജീരിയയിൽ നടത്തുന്ന വ്യവസായ-വാണിജ്യ സംരംഭങ്ങൾ തുടർന്നുകൊണ്ടുതന്നെ കണ്ണൂരിൽ വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ സംരംഭങ്ങൾ തുടങ്ങാൻ ആലോചനയുണ്ടെന്നും സാജൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2WYRTKt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages