രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും; ജുഡീഷ്യല്‍ അന്വേഷണം അനുവദിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 30, 2019

രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും; ജുഡീഷ്യല്‍ അന്വേഷണം അനുവദിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം

ഇടുക്കി: നെടുങ്കണ്ടത്ത് കസ്റ്റഡിമരണത്തിന് ഇരയായി മരണമടഞ്ഞ ഹരിത തട്ടിപ്പുകേസ് പ്രതി രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. സംഭവവുമായി ബന്ധപ്പെട്ട നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെടും.

അനുകൂല തീരുമാനമില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്താനാണ് തീരുമാനം. നേരത്തേ പോലീസ് രാജ്കുമാറിന്റെ കസ്റ്റഡി രേഖകളില്‍ കൃത്രിമം കാട്ടിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരിശോധനകള്‍ക്കായി നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍നിന്നും പിടിച്ചെടുത്ത രേഖകളിലാണു തിരുത്തല്‍ കണ്ടെത്തിയിരിക്കുന്നത്. 12-നു കസ്റ്റഡിയിലെടുത്ത രാജ്കുമാറിന് പിറ്റേന്നു ജാമ്യം നല്‍കിയതായിട്ടുള്ള കൃത്രിമരേഖകളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. രാജ്കുമാറിനെ വനിതാ പോലീസുകാരാണ് കസ്റ്റഡിയിലെടുത്തതെന്നു വരുത്തിത്തീര്‍ക്കാനും ശ്രമം നടന്നു.

രാജ്കുമാറിനെ പോലീസിനു െകെമാറിയ നാട്ടുകാര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിച്ചതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കസ്റ്റഡിരേഖകളില്‍ തിരുത്തല്‍ കണ്ടെത്തിയിരിക്കുന്നത്. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരേയും ക്രൈംബ്രാഞ്ച് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി മൊഴിയെടുക്കാന്‍ തുടങ്ങി. ആവശ്യം വന്നാല്‍ പിന്നീടു വിശദമായി ചോദ്യംചെയ്യും. ഇടുക്കി ജില്ലയിലെ കോടതികളില്‍ ആവശ്യത്തിനു മജിസ്‌ട്രേറ്റുമാര്‍ ഇല്ലാത്തത് രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കാന്‍ കാരണമായി. നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് കോടതികളില്‍ മജിസ്‌ട്രേറ്റ് ഇല്ലാതായിട്ട് മാസങ്ങളായി.

നെടുങ്കണ്ടത്തെ രണ്ടു കോടതിയിലും പീരുമേട്ടിലെ മൂന്നു കോടതിയിലും തൊടുപുഴയില്‍ ഒരു കോടതിയിലും കട്ടപ്പനയില്‍ രണ്ടു കോടതിയിലും നിലവില്‍ മജിസ്‌ട്രേറ്റില്ല. നെടുങ്കണ്ടം, പീരുമേട്, കട്ടപ്പന കോടതികളുടെ ചുമതല ഇടുക്കി കോടതിക്കാണു നല്‍കിയത്. അധികച്ചുമതല വഹിക്കേണ്ടിവരുന്നതു മജിസ്‌ട്രേറ്റുമാരുടെ ജോലിഭാരം ഇരട്ടിപ്പിക്കുന്നു. കേസുകള്‍ യഥാസമയം തീര്‍പ്പാക്കാന്‍ കഴിയുന്നില്ല. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മജിസ്‌ട്രേറ്റ് ഇല്ലാതായിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. മൂന്നു വര്‍ഷവും നെടുങ്കണ്ടം ഗ്രാംന്യായാലയ കോടതിയിലെ മജിസ്‌ട്രേറ്റിനായിരുന്നു അധികച്ചുമതല. കഴിഞ്ഞ മാസം ഗ്രാംന്യായാലയ മജിസ്‌ട്രേറ്റ് സ്ഥലം മാറിപ്പോയതോടെ രണ്ട് കോടതികളുടെയും കുടുംബ കോടതിയുടെയും സിറ്റിങ് അവതാളത്തിലായി. ഇത് മുതലെടുത്ത് രാജ്കുമാറിനെ കസ്റ്റഡിയില്‍ വയ്ക്കാന്‍ നെടുങ്കണ്ടം പോലീസ് ശ്രമിക്കുകയായിരുന്നു.

നെടുങ്കണ്ടത്ത് മജിസ്‌ട്രേറ്റ് ഉണ്ടായിരുന്നപ്പോള്‍ ഏതു രാത്രിയിലും പ്രതികളെ ഹാജരാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോളുള്ള ഈ സാഹചര്യം മുതലെടുത്ത് 12ന് രാത്രി തന്നെ രാജ്കുമാറിനെ ഹാജരാക്കേണ്ട സ്ഥിതിവിശേഷം ഇല്ലായിരുന്നു. ഇതു മുതലെടുത്താണ് പിറ്റേന്ന് രാജ്കുമാറിനൊപ്പം അറസ്റ്റിലായ രണ്ട് സ്ത്രീകളെ ഇടുക്കി കോടതിയില്‍ ഹാജരാക്കിയതും രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ചതും. സ്‌റ്റേഷനില്‍ നിന്നു പോലീസ് വാഹനത്തില്‍ കൊണ്ടുപോയ രാജ്കുമാറിനെ കോടതിയില്‍ കൊണ്ടുപോയതാകാമെന്നാണു പലരും കരുതിയത്.



from mangalam.com https://ift.tt/2xo4pE8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages