ഇന്ത്യയെ നിരീക്ഷിക്കാനുള്ള ചൈനീസ് കേന്ദ്രത്തിനുള്ള കരാറില്‍ നിന്ന് മാലദ്വീപ് പിന്‍വാങ്ങിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 16, 2019

ഇന്ത്യയെ നിരീക്ഷിക്കാനുള്ള ചൈനീസ് കേന്ദ്രത്തിനുള്ള കരാറില്‍ നിന്ന് മാലദ്വീപ് പിന്‍വാങ്ങിയേക്കും

ന്യൂഡൽഹി: ഇന്ത്യയെ നിരീക്ഷിക്കാൻ മാലദ്വീപിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനിരുന്ന ചൈനയ്ക്ക് തിരിച്ചടി. ഇതനായി ചൈനയുമായി ഒപ്പുവെച്ച കരാർ മാലദ്വീപ് വേണ്ടെന്ന് വെച്ചേക്കും. 2017ൽ അബ്ദുള്ള യമിൻ പ്രസിഡന്റായിരിക്കെയാണ് ചൈനയും മാലദ്വീപും നിരീക്ഷണ കേന്ദ്രത്തിനുള്ള കരാർ ഒപ്പുവെച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതാണ് ഇന്ത്യയ്ക്ക് ഗുണകരമായത്. ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്ത്യയുടെ അധീനതയിലുള്ള സമുദ്രമേഖലയിലുമുള്ള കപ്പലുകളുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കാൻ ചൈനയ്ക്ക് അവസമൊരുക്കുന്ന കരാറായിരുന്നു അബ്ദുള്ള യമീന്റെ കാലത്ത് ഒപ്പുവെച്ചിരുന്നത്. ഇന്ത്യ സുരക്ഷാ പ്രശ്നം ഉയർത്തിമാലദ്വീപിനെ ആശങ്ക അറിയിച്ചിരുന്നു. ഇതാണ് കരാറുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന അവർ തീരുമാനിക്കാൻ കാരണം. കാലാാവസ്ഥാ നിരീക്ഷണത്തിന് വേണ്ടിയുള്ള കേന്ദ്രമാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് ചൈന അറിയിച്ചിരുന്നത്. വിദേശകാര്യ സെക്രട്ടറിയായിരിക്കെ എസ് ജയശങ്കറിന്റെ സന്ദർശന വേളയിൽ മാലദ്വീപ് ഇതേ നിലപാടാണ് അന്ന കൈക്കൊണ്ടിരുന്നത്. ഈ സ്ഥിതിയാണ് ഇപ്പോൾ മാറിയിരികുന്നത്. Content Highlights:Maldives may scrap ocean deal with China


from mathrubhumi.latestnews.rssfeed http://bit.ly/2FgMvHQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages