കര്‍ഷകരുടെ കമ്പനി ടയര്‍ ജനുവരിയില്‍ വിപണിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 23, 2019

കര്‍ഷകരുടെ കമ്പനി ടയര്‍ ജനുവരിയില്‍ വിപണിയില്‍

കോട്ടയം: റബര്‍ കര്‍ഷകര്‍ ഉടമകളായ, പാലാ ഇന്റര്‍ഗ്രേറ്റഡ്‌ റബര്‍ ഫാര്‍മര്‍ പ്ര?ഡ്യൂസര്‍ കമ്പനിയുടെ ടയര്‍ ഉത്‌പന്നങ്ങള്‍ അടുത്ത ജനുവരിയോടെ വിപണിയിലെത്തും. കര്‍ഷകരില്‍നിന്ന്‌ ഓഹരി നിക്ഷേപത്തിലൂടെ മൂലധനം സ്വരൂപിച്ച്‌, അവരെ കൃഷിക്കൊപ്പം വ്യവസായത്തിലും പങ്കാളികളാക്കുകയാണു കമ്പനിയുടെ ലക്ഷ്യം.
റബര്‍ ഉത്‌പന്നങ്ങളില്‍നിന്നുള്ള ആദായം ഓഹരിയുടമകള്‍ക്കു വീതിച്ചുനല്‍കും. രണ്ടുവര്‍ഷം മുമ്പ്‌ ആസൂത്രണമാരംഭിച്ച പദ്ധതിയാണു പ്രാവര്‍ത്തികമാകുന്നത്‌. കേരളത്തില്‍ത്തന്നെ ഫാക്‌ടറി ആരംഭിക്കാനായിരുന്നു ആലോചന.
എന്നാല്‍, അതിനു 100 കോടി രൂപ വേണ്ടിവരുമെന്നതു പ്രതിസന്ധിയായി. ഇതേത്തുടര്‍ന്നാണു തമിഴ്‌നാട്ടിലെ ഒരു വ്യവസായ പാര്‍ക്കില്‍ അടഞ്ഞുകിടക്കുന്ന ടയര്‍ ഫാക്‌ടറി കണ്ടെത്തിയത്‌. എട്ട്‌ ഏക്കറില്‍, 80,000 ചതുരശ്രയടി ഫാക്‌ടറിയും യന്ത്രസംവിധാനങ്ങളുമാണുള്ളത്‌. താരതമ്യേന കുറഞ്ഞ മുതല്‍മുടക്കില്‍ പ്രവര്‍ത്തനമാരംഭിക്കാം. ജൂെലെ 11-ന്‌ അന്തിമതീരുമാനമെടുത്ത്‌, ജനുവരിയോടെ ടയര്‍ ഉത്‌പാദനം സാധ്യമാകുമെന്നാണു വിലയിരുത്തല്‍.
രണ്ടാംഘട്ടമായി ടയര്‍ ഇതര റബര്‍ വ്യവസായമേഖലയിലേക്കും കമ്പനി കടക്കും. റബര്‍ ഉത്‌പാദക സൊെസെറ്റികള്‍ (ആര്‍.പി.എസ്‌) മുഖേന, അനുബന്ധ യൂണിറ്റുകളിലൂടെയാകും ടയര്‍ ഇതര ഉത്‌പന്നങ്ങള്‍ നിര്‍മിച്ച്‌ വിപണനം ചെയ്യുക. 4500-ല്‍ ഏറെ ടയര്‍ ഇതര ഉത്‌പന്നങ്ങളില്‍ ഏതൊക്കെയാണു ലാഭകരമെന്നു കണ്ടെത്തിയശേഷമാകും ഉത്‌പാദനത്തിലേക്കു കടക്കുക. 10 രൂപയാകും ഓഹരിവില. ഒരുലക്ഷം രൂപയുടെ ഓഹരി എടുക്കുന്ന കര്‍ഷകര്‍ക്കാകും വോട്ട്‌ അവകാശം. എത്ര ഓഹരിയെടുത്താലും ഒരു വോട്ടിനേ അവകാശമുണ്ടാകൂ.
അരയേക്കറില്‍ കുറയാതെ റബര്‍ കൃഷിയുള്ളവര്‍ക്കു കമ്പനിയിയില്‍ അംഗമാകാം. വി.എന്‍. കൃഷ്‌ണപിള്ളയാണു കമ്പനി ചെയര്‍മാന്‍.
ഡോ. ജേക്കബ്‌ മാത്യു വര്‍ക്കിങ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍. വി.എന്‍. കൃഷ്‌ണപിള്ള (കുറുങ്കണ്ണി, കാഞ്ഞിരപ്പള്ളി), എം.കെ. ഗോപാലകൃഷ്‌ണന്‍ നായര്‍ (ഇലയ്‌ക്കാട്‌), ജോസ്‌ മാത്യു (പേരാമംഗലം), ബിന്നി മാത്യു (ഐങ്കൊമ്പ്‌), സജി കുര്യാക്കോസ്‌ (കാക്കൊമ്പ്‌) എന്നീ ആര്‍.പി.എസ്‌. പ്രസിഡന്റുമാരാണു കമ്പനി ഡയറക്‌ടര്‍മാര്‍.



from mangalam.com http://bit.ly/2L9b8db
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages