കണ്ണൂര്‍/തിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യക്കു പിന്നില്‍ സി.പി.എമ്മിലെ ചേരിപ്പോരെന്ന് ആരോപണമുയരുന്നതിനിടെ, കുറ്റക്കാരായ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി പ്രഖ്യാപിച്ച് പാര്‍ട്ടി നേതാക്കള്‍. സര്‍ക്കാര്‍ നടപടി പാര്‍ട്ടി പ്രഖ്യാപിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി എ.സി. മൊയ്തീന്‍.
പാര്‍ട്ടി പ്രഖ്യാപനത്തിനു പിന്നാലെ, ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രിയും പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കപ്പെട്ടതിനേത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാജന്‍ പാറയിലിന്റെ വീട് സന്ദര്‍ശിച്ചശേഷമാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരേ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ 'നടപടി' പ്രഖ്യാപിച്ചത്. മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കേന്ദ്രസമിതിയംഗം പി.കെ. ശ്രീമതി എന്നിവരും ഒപ്പമുണ്ടായിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കേണ്ടതായിരുന്നെന്നും സാങ്കേതികമായ പിഴവു മാത്രമാണ് ഇക്കാര്യത്തിലുണ്ടായതെന്നും നേതാക്കള്‍ മാധ്യമങ്ങളോടു പറഞ്ഞു.
ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കലേഷ്, ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍ ബി. സുധീര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ചു ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്), നഗരകാര്യ ഉത്തര മേഖലാ ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ വിവരം പാര്‍ട്ടി ജില്ലാ സെക്രട്ടറി കണ്ണൂരില്‍ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്നു തനിക്കറിയില്ല.
സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കാന്‍ പാര്‍ട്ടിക്കാരെ ചുമതലപ്പെടുത്തിയിട്ടില്ല. മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് എം.വി. ജയരാജന്‍ പറഞ്ഞത്. അതു ശരിയല്ല, നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി തീരുമാനം സര്‍ക്കാര്‍ തീരുമാനമല്ലെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് അനാസ്ഥയുണ്ടായതായി കണ്ടെത്തി. പ്രവര്‍ത്തനാനുമതി നല്‍കാന്‍ അനാവശ്യകാലതാമസമുണ്ടായെന്നു വ്യക്തമായതിനാലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
കുറ്റവാളികളെന്നു തെളിഞ്ഞാല്‍ സര്‍ക്കാര്‍ വെറുതേവിടില്ല. കെട്ടിടനിര്‍മാണച്ചട്ടങ്ങളില്‍ വീഴ്ചയുണ്ടായോ, അനാവശ്യകാലതാമസം വരുത്തിയോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണു രണ്ട് അന്വേഷണസംഘത്തെ നിയോഗിച്ചത്. വ്യവസായിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരവും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയുടെ നിലപാടാണു വ്യവസായിയുടെ ആത്മഹത്യക്കു കാരണമെന്ന ആരോപണം പോലീസ് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.
ഇതേ വ്യവസായിയുടെ വില്ലകള്‍ക്കു മുമ്പ് നഗരസഭ പെര്‍മിറ്റ് നല്‍കിയിരുന്നു. അതിനാല്‍ അദ്ദേഹത്തോടു െവെരാഗ്യമുണ്ടായിരുന്നെന്നു പറയാനാവില്ല. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. രാഷ്ട്രീയനേതൃത്വം ഈ സംഭവത്തില്‍ ഇടപെട്ടതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.
from mangalam.com http://bit.ly/2RrpOp3
via IFTTT
No comments:
Post a Comment