"മകള്‍ക്ക് രണ്ട് മാസം പ്രായമുള്ളപ്പോള്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി; ഞാന്‍ സ്‌നേഹിച്ചിരുന്ന പെണ്ണ് എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ല"; തകരാതെ മകള്‍ക്കായി ജീവിക്കുന്ന ഒരു അച്ഛന്‍; ഉള്ള്‌തൊടും കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 11, 2019

"മകള്‍ക്ക് രണ്ട് മാസം പ്രായമുള്ളപ്പോള്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയി; ഞാന്‍ സ്‌നേഹിച്ചിരുന്ന പെണ്ണ് എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ല"; തകരാതെ മകള്‍ക്കായി ജീവിക്കുന്ന ഒരു അച്ഛന്‍; ഉള്ള്‌തൊടും കുറിപ്പ്

രണ്ട് മാസം പ്രായമുള്ള മകളെ ഉപേക്ഷിച്ച് അമ്മ മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയി. എന്നാല്‍ ആ കുഞ്ഞിനെ അവളുടെ അച്ഛന്‍ തന്നെ വളര്‍ത്തി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലെ ഹൃദ്യമായ ഒരു ജീവിത കുറിപ്പിലാണിതുള്ളത്. രണ്ട് മാസം പ്രായമുള്ള മകളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം ഭാര്യ പോയപ്പോഴും ആ അച്ഛന്‍ പതറിയില്ല. അമ്മയില്ലാതെ തന്നെ അവളെ വളര്‍ത്തി അവളുടെ ഭാവിക്കായി അധ്വാനിക്കുകയാണ് അച്ഛന്‍.

ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജിലെ കുറിപ്പിങ്ങനെ;

'അവളെന്റെ കുഞ്ഞുമോളാണ്, എന്റെ ജീവിതത്തിലെ വെളിച്ചമാണ്. അവള്‍ക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് അവളുടെ അമ്മ ഞങ്ങളെ വിട്ട് മറ്റൊരാളുടെ ഒപ്പം പോയത്. എന്റെ സമ്പാദ്യങ്ങളും അവള്‍ കൊണ്ടുപോയി. ഞാന്‍ ഒറ്റപ്പെട്ടു. ഞാന്‍ സ്‌നേഹിച്ചിരുന്ന പെണ്ണ് എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ല. അതിനേക്കാളേറെ എന്നെ വേദനിപ്പിച്ചത് എന്റെ മകള്‍ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്താണ്.

അന്ന് ഞാന്‍ ഉറപ്പിച്ചു ഒരിക്കലും അവള്‍ക്ക് അമ്മയുടെ ഒരു കുറവും വരുത്തരുത് എന്ന്. അന്ന് അവള്‍ ചെറിയ കുഞ്ഞായിരുന്നു. എനിക്ക് അവളെ നന്നായി എടുക്കാന്‍ പോലും അറിയില്ല. പക്ഷേ എന്നെ എന്റെ അമ്മ സഹായിച്ചു. ഒഴിവു സമയങ്ങളിലൊക്കെ ഞാന്‍ അവളോടൊപ്പം ചിലവഴിച്ചു. അവള്‍ കുറച്ചൊന്നു വളര്‍ന്നപ്പോള്‍ എന്റെ ജോലിസ്ഥലത്തേക്ക് കൂട്ടി. ഇപ്പോള്‍ അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെ മകളെ ഒരു നോക്കു കാണാന്‍ അവളുടെ അമ്മ വന്നിട്ടില്ല.

പക്ഷേ എനിക്ക്, ഞങ്ങള്‍ക്ക് പരിഭവമില്ല.ഞാനും മകളും പരസ്പരം സ്‌നേഹിച്ചും കരുതലോടെയും കഴിയുന്നു. എപ്പോഴെങ്കിലും ഞാന്‍ വിഷമിച്ചിരിക്കുകയാണെങ്കില്‍ അവള്‍ എന്റെ അടുത്ത് വന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കും. എന്റെ പ്രശ്‌നങ്ങളൊക്കെ ഞാന്‍ മറക്കും. ഞാന്‍ ഒന്നിനുവേണ്ടിയും ആഗ്രഹിക്കുന്നില്ല. അവളാണ് എന്റെ ജിവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. എന്നെക്കൊണ്ടാകുന്നതുപോലെ അവള്‍ക്ക് ഞാന്‍ എല്ല സൗഭാഗ്യങ്ങളും നല്‍കും. അത് അവള്‍ അര്‍ഹിക്കുന്നുണ്ട്'.



from mangalam.com http://bit.ly/2XNOjyY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages