മുത്തലാഖ് ബില്ലിനെ വിമർശിച്ച് കുഞ്ഞാലിക്കുട്ടിയും ആരിഫും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 24, 2019

മുത്തലാഖ് ബില്ലിനെ വിമർശിച്ച് കുഞ്ഞാലിക്കുട്ടിയും ആരിഫും

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ മുത്തലാഖ് ബില്ലിനെ വിമർശിച്ച് കേരളത്തിൽനിന്നുള്ള ലോക്സഭാംഗങ്ങൾ. മുത്തലാഖാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന രീതിയിലാണ് കേന്ദ്ര സർക്കാർ അടിയന്തരമായി ബിൽ ലോക്സഭയിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഒരു ജനവിഭാഗത്തിന്റെ വിവാഹമോചനരീതിയാണ് സുപ്രധാനപ്രശ്നമായി ബി.ജെ.പി. സർക്കാർ അവതരിപ്പിക്കുന്നത്. ഇത് അപമാനകരമാണ്. 'ഒരു രാജ്യം, ഒരു തിരഞ്ഞടുപ്പ്', പൗരത്വ ഭേദഗതി ബിൽ തുടങ്ങിയവയിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി നേട്ടമുണ്ടാക്കുകയാണ്. ദേശസുരക്ഷയെ വരെ തിരഞ്ഞെടുപ്പു നേട്ടത്തിനായി ബി.ജെ.പി. ഉപയോഗിച്ചെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ജനം ചർച്ച ചെയ്യേണ്ട അജൻഡയിൽനിന്ന് ജനങ്ങളുടെ ചിന്തയെ മാറ്റിമറിക്കാൻ മോദി-ഷാ കൂട്ടുകെട്ടിന് കഴിഞ്ഞതുകൊണ്ടാണ് ബി.ജെ.പി.ക്ക് വീണ്ടും അധികാരത്തിലെത്താൻ കഴിഞ്ഞതെന്ന് സി.പി.എം. അംഗം എ.എം. ആരിഫ് കുറ്റപ്പെടുത്തി. സഭയിൽ ആരിഫിന്റെ കന്നിപ്രസംഗമായിരുന്നു തിങ്കളാഴ്ചത്തേത്. അതിവേഗം മുത്തലാഖ് ബിൽ കൊണ്ടുവന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളിലുമുള്ള വിവാഹ മോചനക്കേസുകൾ സിവിൽ നിയമപ്രകാരം കൈകാര്യം ചെയ്യുമ്പോൾ, മുസ്ലിം വിവാഹമോചനം ക്രിമിനൽ കേസായി കൈകാര്യംചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്ന് ആരിഫ് കുറ്റപ്പെടുത്തി. Content Highlights:Kunhalikutty, Triple talaq bill


from mathrubhumi.latestnews.rssfeed http://bit.ly/2RzEPFf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages