ചെന്നൈ: ടികി ടോക് ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യുവതി ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തമിഴ്‌നാട്ടിലെ അരിയല്ലൂരിലാണ് സംഭവം ഉണ്ടായത്. 24കാരിയായ അനിതയെന്ന യുവതിയാണ് ജീവനൊടുക്കിയത്.
നിരന്തരം ടിക് ടോക് ഉപയോഗിച്ചുകൊണ്ടിരുന്ന അനിതയെ ഭര്‍ത്താവ് വഴക്ക് പറഞ്ഞു. മാത്രമല്ല ഇനി ടിക് ടോക് ചെയ്യെരുതെന്ന നിര്‍ദേശവും നല്‍കി. തുടര്‍ന്നാണ് അനിത ആത്മഹത്യ ചയ്തത്. വെളുത്ത കുപ്പിയിലെ വിഷം കഴിച്ചാണ് അനിത് ആത്മഹത്യ ചെയ്യുന്നതെന്നാണ് ദൃശ്യങ്ങളിലുള്ളത്.
അനിത നിരന്തരം ടിക് ടോക് ഉപയോഗിച്ച് വീഡിയോകള്‍ ചെയ്തിരുന്നു. ടിക് ടോക്കിന് അടിമയായ അനിത കുട്ടികളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ലെന്ന് അയല്‍വാസികള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവ് അനിതയെ ടിക് ടോക് ചെയ്യുന്നതില്‍ നിന്നും വിലക്കിയത്. ഇതോടെ അനിത ജീവനൊടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
from mangalam.com http://bit.ly/2KMUcZL
via IFTTT
No comments:
Post a Comment