കേരള പ്രോപ്പർട്ടി എക്സ്‌പോ; ഭവനം കണ്ടെത്താം, ബാങ്ക് വായ്പയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 26, 2019

കേരള പ്രോപ്പർട്ടി എക്സ്‌പോ; ഭവനം കണ്ടെത്താം, ബാങ്ക് വായ്പയും

ഷാർജ: നിങ്ങളുടെ സ്വപ്നഗൃഹങ്ങൾ കണ്ടെത്താനുള്ള ഏറ്റവും ലളിതമായ മാർഗമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഷാർജയിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്‌പോ. അവ കണ്ടെത്തിയാൽ തന്നെ മൊത്തം തുകയും കൊടുക്കാൻ പെട്ടെന്ന് കഴിയാത്തവർ ബാങ്കിൽനിന്ന് ഭവനവായ്പയെടുക്കുന്നത് സാധാരണമാണ്. അത്തരത്തിൽ ബാങ്ക് വായ്പകൾ കിട്ടാനുള്ള വഴികളും അതിനുള്ള നടപടിക്രമങ്ങളും നേരിട്ട് മനസ്സിലാക്കാനും ഷാർജ എക്സ്‌പോ സെന്ററിലെ ഈ പ്രദർശനത്തിൽ സൗകര്യമുണ്ട്. മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്ന കേരള പ്രോപ്പർട്ടി എക്സ്‌പോ കേരളത്തിലെ മികച്ച ബിൽഡർമാരെ ഒരു കുടക്കീഴിൽ എത്തിക്കുകയാണ്. ക്രെഡായിയുടെ സഹകരണവുമുണ്ട് ഈ പ്രദർശനത്തിന്. ഷാർജ എക്സ്‌പോ സെന്ററിൽ അഞ്ചാംനമ്പർ ഹാളിലാണ് പ്രദർശനം. രണ്ടാംവർഷത്തിലേക്ക് കടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്‌പോയിൽ ഇത്തവണ നാൽപ്പതോളം പ്രമുഖ ബിൽഡർമാരാണ് പങ്കെടുക്കുന്നത്. വിവിധ ജില്ലകളിലായി ഉയരുന്ന മുന്നൂറിലേറെ ഭവന പദ്ധതികൾ ഇവിടെ അവർ അവതരിപ്പിക്കുന്നു. പദ്ധതിയെക്കുറിച്ച് അറിയാനും നാട്ടിൽ പോകുമ്പോൾ അവയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനുമുള്ള സന്ദർഭമാണ് എല്ലാ ബിൽഡർമാരും വാഗ്ദാനം ചെയ്യുന്നത്. ഫ്ളാറ്റുകൾ, വില്ലകൾ, ഇന്റീരിയർ ഡിസൈനിങ് എന്നിങ്ങനെ ഗൃഹനിർമാണമേഖലയിൽ അറിയേണ്ടതെല്ലാം ഈ പ്രദർശനത്തിലുണ്ട്. രാവിലെ 11 മുതൽ രാത്രി എട്ടുമണിവരെയാണ് പ്രദർശനസമയം. രണ്ടുദിവസവും വൈകീട്ട് നാലിന് കുട്ടികൾക്കായി ചിത്രരചനാമത്സരവുമുണ്ട്. പ്രവേശനം സൗജന്യം. വിവരങ്ങൾക്ക്: 056 3320044, 04456 2240.


from mathrubhumi.latestnews.rssfeed https://ift.tt/2FCndUB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages