സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 28, 2019

സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

തൃശ്ശൂർ. സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു (59). ശനിയാഴ്ച രാവിലെ 6:45ന് തൃശ്ശൂരിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ദീർഘകാലങ്ങളായി ചികിത്സയിലായിരുന്നു. 1989ൽ സംവിധാന രംഗത്ത് ചുവടുറപ്പിച്ച ബാബു നാരായൺ തൊണ്ണൂറുകളിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി.ബാബു നാരായണൻ -അനിൽ കുമാർ കൂട്ടുക്കെട്ടിൽ (അനിൽ ബാബു)പിറവിടെയുത്ത ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടി. നെടുമുടി വേണു, പാർവതി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ അനഘയായിരുന്നു ആദ്യ ചിത്രം. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രങ്ങളാണ് ബാബു നാരായണൻ സംവിധാനം ചെയ്തത്. മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം, വെൽകം ടു കൊടൈകനാൽ, ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമൻ തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയം നേടി. 2013 ൽ പുറത്തിറങ്ങിയ നൂറ വിത്ത് ലൗവ് ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. മംമ്ത മോഹൻദാസ്, കനിഹ, മുകേഷ്, കൃഷ് ജെ സത്താർ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. Content Highlights:director Babu Narayanan passed away, Maanthrikacheppu,Sthreedhanam,Kudumba Vishesham,Aramanaveedum Anjoorekkarum,KaliyoonjalandPattabhishekam, 1990s malayalam super hits


from mathrubhumi.latestnews.rssfeed https://ift.tt/2RH2unz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages