ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി മൂന്നാം ക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്രം തന്ത്രി അറസ്റ്റില്‍; ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 11, 2019

ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി മൂന്നാം ക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്രം തന്ത്രി അറസ്റ്റില്‍; ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത്

കല്ലമ്പലം : മൂന്നാം ക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്രം തന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റൂര്‍ സ്വദേശി ജയിനാ(21) ആണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്. പരവൂര്‍ തോട്ടുംകര ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ദിവസ വേതനക്കാരനാണ് പ്രതി.

കുട്ടിയുടെ അഞ്ചു വയസുമുതല്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാട്ടി പ്രതി നിരന്തരം പീഡനത്തിനു വിധേയമാക്കിയിരുന്നു. മുത്തശ്ശിയോട് കുട്ടി കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ കല്ലമ്പലം പോലീസില്‍ പരാതി നല്‍കി. പരിചയക്കാരനായ പ്രതി കുട്ടിയുടെ വീട്ടില്‍ എത്തിയും പ്രതിയുടെ വീട്ടില്‍ കുട്ടിയെ എത്തിച്ചുമാണ് പീഡനത്തിന് വിധേയമാക്കിയിരുന്നത്. കല്ലമ്പലം പൊലീസ് പോക്‌സോ ആക്ട് പ്രകാരം കേസെടുത്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു



from mangalam.com http://bit.ly/2F34EZy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages