മരണമെത്തി; വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 12, 2019

മരണമെത്തി; വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേ

കൊച്ചി: എറണാകുളം മെഡിക്കൽ സെന്ററിന്റെ ആറാം നിലയിലെ മുറിയിൽ ക്യാമറകൾക്ക് നടുവിൽ ഇനി ഉണരാത്തൊരു ഉറക്കത്തിലാണ് വാദ്യ കുലപതി. തിമിലയിൽ പെരുക്കിയ മധുരതാളങ്ങൾ അപ്പോഴും ഇരമ്പിയാർക്കുന്നുണ്ടെന്നു തോന്നി. ആസ്പത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങാനുള്ള ആവേശത്തിലായിരുന്നു പരമേശ്വര മാരാർ. ഡിസ്ചാർജിന്റെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി പുറപ്പെടാനൊരുങ്ങിയപ്പോഴാണ് വീണ്ടും വയ്യായ്ക തോന്നിയത്. 'എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. എല്ലാം നിമിഷങ്ങൾക്കകം കഴിഞ്ഞെന്ന്' വിതുമ്പിക്കൊണ്ട് മകൻ കലാമണ്ഡലം ഹരീഷ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അന്ത്യം. ഈ മാസം അഞ്ചിനാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി എറണാകുളത്തെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ തടസ്സമായിട്ടാണ് എത്തിയതെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു. പ്രമേഹ ബാധിതനായിരുന്നു. കരൾ, വൃക്ക സംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. ഭാര്യയും മക്കളുമെല്ലാം ആസ്പത്രിയിലുണ്ടായിരുന്നു. മരണവാർത്തയറിഞ്ഞതോടെ ആദരാഞ്ജലികൾ അർപ്പിക്കാൻ ഒട്ടേറെപ്പേർ ആസ്പത്രിയിലെത്തി. വൈകീട്ട് 6.30-ഓടെയാണ് മൃതദേഹം ആസ്പത്രിയിൽ നിന്ന് കൊടകരയിലെ വീട്ടിലേക്ക് കൊണ്ടുപോയത്. Content Highlights:annamanada parameswara marar death


from mathrubhumi.latestnews.rssfeed http://bit.ly/2IaxMzL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages