തിരുവനന്തപുരം: രാജ്യവ്യാപകമായ പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്തെ ഡോക്ടർമാരും സമരം ആരംഭിച്ചു. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ രാവിലെ 10 വരെ ഒ.പി. ബഹിഷ്കരിക്കും. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഇന്ന് മുഴുവൻ സമയവും പണിമുടക്കും. അടിയന്തിര സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൂടുതൽ സമയം ചികിത്സക്കായി കാത്തിരിക്കേണ്ടി വരും. ജനറൽ ആശുപത്രികളിൽ രാവിലെ എട്ടുമുതൽ 10 മണിവരെയും, പ്രാഥമിക കേന്ദ്രങ്ങളിലും രാവിലെ ഒമ്പത് മുതൽ 10 വരെയും മെഡിക്കൽ കോളേജ് ആശുപത്രികളിൽ 10 മുതൽ 11 വരെയുമാണ് ഒ.പി. ബഹിഷ്കരിക്കുക. മെഡിക്കൽ കോളേജിലെ അധ്യാപനത്തിൽ നിന്ന് ഡോക്ടർമാരും പ്രൊഫസർമാരും ഒരുമണിക്കൂർ വിട്ടുനിൽക്കും. സ്വകാര്യ ആശുപത്രികളിൽ അത്യഹിത സേവനങ്ങൾ ഒഴികെ 24 മണിക്കൂർ നീളുന്ന പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, ലേബർ റൂം, ശസ്ത്രക്രിയാ വിഭാഗം തുടങ്ങിയിടങ്ങളിൽ പണിമുടക്കുണ്ടാകില്ല. പകർച്ചപ്പനി കൂടുതൽ ഉണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ നേരം ഡോക്ടർമാരെ കാത്തിരിക്കേണ്ടി വരുന്നത് രോഗികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. Content Highlights:Nation wide Doctors Strike affected Kerala
from mathrubhumi.latestnews.rssfeed http://bit.ly/2WOVJWi
via
IFTTT
No comments:
Post a Comment