ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഷെറിന്‍ മാത്യൂസ് എന്ന മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപര്യന്തം. 2017 ഒക്‌ടോബറില്‍ നടന്ന സംഭവത്തില്‍ അമേരിക്കന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ദത്തുപുത്രിയെ കൊന്നു കലുങ്കിനടിയില്‍ ഒളിപ്പിച്ചു എന്നാണ് കേസ്. മാനസീക പ്രശ്നങ്ങളെ തുടര്‍ന്ന് കുട്ടിയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്.
കേസില്‍ ശിക്ഷയുടെ കാഠിന്യം കുറച്ചുകിട്ടാന്‍ മലയാളി യുവാവ് കഴിഞ്ഞ ദിവസം കുറ്റം സമ്മതിച്ചിരുന്നു. ഡാലസ് ജില്ലാക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതോടെ 30 വര്‍ഷം വെസ്ലിക്ക് തടവില്‍ കിടക്കേണ്ടി വരും. എറണാകുളം സ്വദേശിയായ വെസ്ലീ മാത്യൂസും ഭാര്യയും ബീഹാറില്‍ നിന്നാണ് കുട്ടിയെ ദത്തെടുത്തത്. വെസ്ലിക്കെതിരേ പരോളില്ലാതെ ജീവപര്യന്തം കിട്ടാവുന്ന കുറ്റമാണു പോലീസ് ചുമത്തിയത്.
തെളിവിന്റെ അഭാവത്തില്‍ ഭാര്യ സിനിയെ വിട്ടയച്ചിരുന്നു. വിചാരണയില്‍ സിനിയും സന്നിഹിതയായിരുന്നു. പൂര്‍വകുറ്റകൃത്യ പശ്ചാത്തലമില്ലെന്നും പ്രതി സമൂഹത്തിനു ഭീഷണിയല്ലെന്നും വെസ്ലിയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
from mangalam.com https://ift.tt/2XzP1Dd
via IFTTT
No comments:
Post a Comment