മലപ്പുറം: സിപിഎം എംഎല്‍എ പിവി അന്‍വര്‍ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപാലിയിലെ തടയണ പൊളിച്ചു നീക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാര്‍ക്ക് സര്‍ക്കാര്‍ സ്ഥലംമാറ്റി. കോഴിക്കോട്ടേക്കാണ് ഏറനാട് തഹസില്‍ദാര്‍ പി.ശുഭനെയാണ് സ്ഥലം മാറ്റിയത്.
തഹസീല്‍ദാരുടെ സ്ഥലംമാറ്റത്തെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അടിയന്തരമായി കോഴിക്കോടെത്തി ചുമതലയേല്‍ക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് നിയമനം. കൊല്ലത്ത് നിന്നും പ്രമോഷനോടെയാണ് പി.ശുഭന്‍ ഏറനാട് തഹസില്‍ദാരായി നിയമിതനായത്.
എന്നാല്‍, കക്കാടാംപൊയിലെ തടയണ പൊളിച്ചു നീക്കല്‍ നടപടികള്‍ക്ക് ഒരു മാറ്റവുമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തടയണ പൊളിക്കുന്ന നടപടികള്‍ ഇന്നലെ മുതല്‍ തുടങ്ങിയിരുന്നു. ഇന്ന് കൂടുതല്‍ വേഗത്തില്‍ തന്നെ അത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതീക്ഷിച്ച വേഗതയില്‍ പൊളിച്ചുമാറ്റല്‍ നടക്കുന്നില്ലെങ്കില്‍ രാത്രിയിലും പൊളിച്ചു നീക്കല്‍ തുടരാന്‍ റവന്യു ഉദ്യോഗസ്ഥര്‍ ആലോചിച്ചു വരികയായിരുന്നു. ഈ വിഷയത്തില്‍ ഇന്ന് മലപ്പുറം ജില്ലാ കളക്ടര്‍ തീരുമാനമെടുക്കാനിരിക്കെയാണ് പൊളിച്ചു നീക്കല്‍ നടപടിക്ക് നേതൃത്വം നല്‍കുന്ന തഹസില്‍ദാരെ സ്ഥലംമാറ്റിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
from mangalam.com http://bit.ly/2IyIY9U
via IFTTT
No comments:
Post a Comment