പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികളായ അച്ഛനും മകനും അറസ്റ്റില്‍; ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയതിങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 30, 2019

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികളായ അച്ഛനും മകനും അറസ്റ്റില്‍; ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയതിങ്ങനെ

മീറട്ട്: ആറും പതിനൊന്നും വയസുള്ള സഹോദരിമാരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ പിടിയില്‍. അച്ഛനും മകനുമാണ് പെണ്‍കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഹരിയാനയിലെ അമ്പാലയില്‍ നിന്നുമാണ് അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തത്.

2014 ജൂലൈയിലാണ് ദില്‍ഷാദ് അഹമ്മദ് എന്നയാളുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ കാണാതാകുന്നത്. ഓഗസ്റ്റ് രണ്ടാം തീയതി ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് അടുത്ത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായിരുന്നു.

ഇനാം, മകന്‍ ഇസാര്‍ എന്നീ അച്ഛനും മകനുമാണ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഇവര്‍ സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് ഇവരുടെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. ഇരുവരുടെയും വിവരം നല്‍കുന്നവര്‍ക്ക് 20000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇരുവരും ഹരിയാണയിലെ അംബാല ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ഇരുവരും ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ച പോലീസ് കഴിഞ്ഞദിവസം പുലര്‍ച്ചെ പ്രദേശത്തെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. പോലീസ് എത്തിയ സമയം ഇരുവരും ഉറക്കത്തിലായിരുന്നു.



from mangalam.com https://ift.tt/2IYjtyN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages