എസ്.ബി.ഐ.യുടെ അപേക്ഷ സ്വീകരിച്ചു; ജെറ്റ് എയർവേസ് പ്രശ്‌നം മൂന്നുമാസത്തിനകം തീർക്കാൻ നിർദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 20, 2019

എസ്.ബി.ഐ.യുടെ അപേക്ഷ സ്വീകരിച്ചു; ജെറ്റ് എയർവേസ് പ്രശ്‌നം മൂന്നുമാസത്തിനകം തീർക്കാൻ നിർദേശം

മുംബൈ: പാപ്പരായ ജെറ്റ് എയർവേസിനെതിരേ എസ്.ബി.ഐ. നൽകിയ അപേക്ഷയിൽ നടപടിയെടുക്കാൻ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ (എൻ.സി.എൽ.ടി.) തീരുമാനിച്ചു. ജെറ്റ് എയർവേസിന്റെ എല്ലാ ആസ്തികളുടെയും നിയന്ത്രണം ഏറ്റെടുത്ത് മൂന്നുമാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഐ.ആർ.പി.ക്ക് (ഇന്ററിം റെസലൂഷൻ പ്രൊഫഷണൽ) ട്രിബ്യൂണൽ നിർദേശം നൽകി. ഓരോ രണ്ടാഴ്ചയിലും നടപടികളുടെ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ റിപ്പോർട്ട് ജൂലായ് അഞ്ചിന് സമർപ്പിക്കണം. ജെറ്റ് എയർവേസിനെ ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് എസ്.ബി.ഐ. നേതൃത്വം നൽകുന്ന 26 ബാങ്കുകളുടെ കൂട്ടായ്മ പ്രശ്നം കമ്പനി നിയമ ട്രിബ്യൂണലിന്റെ മുന്നിലെത്തിച്ചത്. തൊട്ടടുത്തദിവസം ജെറ്റ് എയർവേസ് പൈലറ്റ്സ് യൂണിയനും ഒരു ഡച്ച് കമ്പനിയും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഏപ്രിൽ 17-നാണ് ജെറ്റ് സർവീസ് നിർത്തുന്നത്. Content highlights:Jet airways, SBI


from mathrubhumi.latestnews.rssfeed http://bit.ly/2ZyegmT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages