കേരളത്തില്‍ ആദ്യമായി ആലപ്പുഴ നഗരസഭ സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് ആവശ്യമായ മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യമായി വിതരണം ചെയ്യുന്നു. ആര്‍ത്തവകാലം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ഉദ്ദേശത്തോടെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന 'തിങ്കള്‍' എന്ന പദ്ധതി നഗരസഭ ആവിഷ്‌കരിച്ചിരിക്കുന്നത്. നഗരസഭയും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സും ചേര്‍ന്ന് കോള്‍ ലിമിറ്റഡിന്റെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആലപ്പുഴ നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ ഫ്രണ്ട് ഓഫീസില്‍ നിന്നും നഗരസഭാ കുടുംബശ്രീ/സി.ഡി.എസ് വിഭാഗത്തില്‍ നിന്നും സ്ത്രീകള്‍ക്ക് കപ്പുകള്‍ വാങ്ങാനാകും. പ്രളയകാലത്ത് നഗരസഭക്കകത്തെ 47 ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നായി ഉണ്ടായ ചാക്കുകണക്കിന് സാനിറ്ററി നാപ്കിന്‍ മാലിന്യങ്ങള്‍ എന്ത് ചെയ്യും എന്നറിയാതെ നിന്ന സാഹചര്യത്തില്‍ നിന്നാണ് ഇത്തരമൊരു ആലോചനയുണ്ടായതെന്ന് ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി ജഹാംഗിനെ ഉദ്ധരിച്ച് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യഘട്ടത്തില്‍ 5000 മെന്‍സ്ട്രല്‍ കപ്പുകളും രണ്ടാം ഘട്ടമായി കഴുകി ഉപയോഗിക്കാവുന്ന തുണികളും നല്‍കും. പദ്ധതി ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് പ്രവര്‍ത്തകരാണ് ആദ്യദിവസം എണ്‍പതോളം മെനുസ്ട്രല്‍ കപ്പുകള്‍ വാങ്ങിയത്. ഇതിന്റെ ഉപയോഗക്രമങ്ങളും ശുചിത്വരീതിയുമെല്ലാം പറഞ്ഞ് കൊടുക്കാനുള്ള കൗണ്‍സലിംഗുകള്‍ നഗരസഭ നടത്തി വരുന്നുണ്ട്. ഉപയോഗിക്കുന്നവരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഒരു കോള്‍സെന്ററും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2WT1O4g
via IFTTT
No comments:
Post a Comment