അടിമാലി: സര്‍ക്കാര്‍ മദ്യശാലയില്‍നിന്നും വാങ്ങിയ 35 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇടുക്കി തടിയമ്പാട് സ്വദേശികളായ ചിമ്മിനിക്കാട്ട് ഷിജു ഉലഹന്നാന്‍ (37), കിഴക്കേക്കര ആന്റോ തോമസ് (ബെന്നി 54) എന്നിവരെയാണ് അടിമാലി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ടൗണില്‍ പോലീസ് സ്‌റ്റേഷന്റെ എതിര്‍വശത്തു പ്രവര്‍ത്തിക്കുന്ന മദ്യശാലയില്‍നിന്നും മൊത്തമായി വാങ്ങി മാരുതി 800 കാറില്‍ കൊണ്ടുപോകുന്നതിനിടെയാണ് അറസ്‌റ്റ്. ജില്ലയില്‍ പലയിടത്തും അനധികൃത മദ്യവില്‍പന നടക്കുന്നതായി വ്യാപക പരാതിയുണ്ട്. ഒരാള്‍ക്ക് പരമാവധി നാലു ലിറ്ററിലധികം മദ്യം ഒരേ സമയം നല്‍കാന്‍ നിയമമില്ലെന്നിരിക്കേ രണ്ടുപേര്‍ക്ക് ഇത്രത്തോളം മദ്യം നല്‍കിയതിലും ദുരൂഹതയുണ്ട്.
മദ്യശാലയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോ എന്നതും അന്വേഷിക്കും. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടിമാലി സി.ഐ: പി.കെ. സാബു, എസ്.ഐ: പി.കെ. ആസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂന്നാര്‍ ഡിവൈ.എസ്.പിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് മദ്യവുമായി പോയ കാറിനെ പോലീസ് പിന്തുടര്‍ന്നു പിടികൂടിയത്. കാറും പോലീസ് കസ്‌റ്റഡിയിലെടുത്തു. പ്രതികളെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
from mangalam.com https://ift.tt/2FCLiuu
via IFTTT
No comments:
Post a Comment