ജെഡിഎസ് സഖ്യമില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് 16 സീറ്റിലെങ്കിലും വിജയിച്ചേനെ; വീരപ്പ മൊയ്‌ലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 22, 2019

ജെഡിഎസ് സഖ്യമില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് 16 സീറ്റിലെങ്കിലും വിജയിച്ചേനെ; വീരപ്പ മൊയ്‌ലി

ബെംഗളൂരു: കര്‍ണാടകത്തിലെ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തില്‍ വീണ്ടും വിള്ളലുകള്‍. ജെഡിഎസുമായി സഖ്യമില്ലായിരുന്നുവെങ്കില്‍ ലോകസഭാ തിരേെഞ്ഞടുപ്പില്‍ 16 സീറ്റിലെങ്കിലും കോണ്‍ഗ്രസ് ജയിച്ചേനെ എന്ന് മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‌ലി.

ചിക്കബല്ലാപ്പൂര്‍ അടക്കം പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് വിജയം ഉറപ്പായിരുന്നു. ഇത്തരത്തില്‍ 15 മുതല്‍ 16 മണ്ഡലങ്ങളില്‍ വരെ ഉറപ്പായിരുന്നുവെന്ന് പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മൊയ്‌ലി പറഞ്ഞു.

ജെഡിഎസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടത് അബദ്ധമായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നെയും എതിര്‍ത്തിരുന്നു. ഇനി ഒരു തിരഞ്ഞെടുപ്പിന് മത്സരിക്കുമോ എന്ന് ഉറപ്പില്ലെന്നും അത്തരത്തില്‍ ആഗ്രഹമില്ലെന്നും എന്നാല്‍ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിക്കബല്ലാപ്പൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച മുന്‍ കേന്ദ്രമന്ത്രികൂടിയായ മൊയ്‌ലിയെ ഒന്നര ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ബി.എന്‍. ബച്ച ഗൗഡ തോല്‍പ്പിച്ചത്. ബിജെപി 25 സീറ്റിലും വിജയിച്ച സംസ്ഥാനത്ത് ഇരു മുന്നണിക്കും ഒരോ സീറ്റ് വച്ചാണ് ലഭിച്ചത്.



from mangalam.com http://bit.ly/2KwzbDt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages