ജെഡിഎസ് സഖ്യമില്ലായിരുന്നെങ്കില്‍ 16 സീറ്റെങ്കിലും ജയിച്ചേനെ: വീരപ്പമൊയ്‌ലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 22, 2019

ജെഡിഎസ് സഖ്യമില്ലായിരുന്നെങ്കില്‍ 16 സീറ്റെങ്കിലും ജയിച്ചേനെ: വീരപ്പമൊയ്‌ലി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ ജെഡിഎസുമായി സഖ്യമില്ലാതെഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ പതിനഞ്ചോ പതിനാറോ സീറ്റിൽ കോൺഗ്രസിന് ജയിക്കാൻ കഴിയുമായിരുന്നുവെന്ന് മുതിർന്ന നേതാവ് എം.വീരപ്പമൊയ്ലി. ചിക്കബെല്ലാപ്പൂർ സീറ്റിൽ വീരപ്പമൊയ്ലിയും ഇത്തവണ പരാജയപ്പെട്ടിരുന്നു. സഖ്യമില്ലായിരുന്നെങ്കിൽ താങ്കൾ ചിക്കബെല്ലാപ്പൂരിൽ ജയിക്കുമായിരുന്നോ എന്ന ചോദ്യത്തിന് 100 ശതമാനം, ഇവിടെ മാത്രമല്ല 15, 16 സീറ്റെങ്കിലും ജയിച്ചേനെ എന്ന് അദ്ദേഹം മറുപടി നൽകിയത്. സഖ്യത്തിൽ വിശ്വാസമർപ്പിച്ചത് അബദ്ധമായി. കോൺഗ്രസ് പ്രവർത്തകർ എന്നെയും എതിർത്തു, അത് വ്യക്തമാണ്. ഇനി ഒരു തിരഞ്ഞെടുപ്പിനുണ്ടാകുമോ എന്ന ചോദ്യത്തിന് ഇനി മത്സരിക്കുമോ എന്ന് ഉറപ്പില്ല, അങ്ങനെയൊരു ആഗ്രഹവുമില്ല, പക്ഷേ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കും-വീരപ്പമൊയ്ലി പറഞ്ഞു. Content Highlights: Veerappa Moily, Congress, JDS


from mathrubhumi.latestnews.rssfeed http://bit.ly/2x6Ioti
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages