മറയൂര്‍: തമിഴ്‌നാട്ടിലേക്കുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ മാറ്റുന്നതിന് 15 അന്തര്‍സംസംസ്ഥാന ബസ്സ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറെടുക്കുന്നു. തമിഴ്‌നാടുമായുള്ള പുതിയ അന്തസംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സര്‍വ്വീസുകള്‍ തുടങ്ങാന്‍ തയ്യാറെടുക്കുന്നത്.
എറണാകുളത്തു നിന്നും പഴനിയിലേക്ക് മൂന്നാര്‍, മറയൂര്‍ വഴി രണ്ട് സര്‍വീസുകളും കോട്ടയത്തുനിന്നും കുമളി, തേനി വഴി രണ്ട് സര്‍വ്വീസുകളും അനുവദിച്ചിട്ടുണ്ട്. തീര്‍ത്ഥാടനകേന്ദ്രങ്ങളായ അര്‍ത്തുങ്കലില്‍ നിന്ന് കോയമ്പത്തൂര്‍, കരൂര്‍, തിരുച്ചി, തഞ്ചാവൂര്‍ വഴി വേളാങ്കണ്ണിയിലേക്ക് രണ്ടു സര്‍വീസുകളും തയ്യാറെടുക്കുന്നുണ്ട്.
ഇതിന് പുറമെ കണ്ണൂരില്‍ നിന്ന് വാളയാര്‍ വഴി കോയമ്പത്തൂരിലേക്ക് രണ്ട് ബസുകളും തൃശ്ശൂരില്‍ നിന്ന് വാളയാര്‍ വഴി ഒരു ബസും അനുവദിച്ചു. മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റ വഴിയും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഊട്ടി, മേട്ടുപ്പാളയം വഴി കോയമ്പത്തൂരിലേക്കും ബസ്സുകള്‍ അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട് നിന്ന് നിലമ്പൂര്‍ വഴി ഗൂഡല്ലൂരിലേക്ക് നാല് സര്‍വീസുകളാണ് തുടങ്ങുന്നത്. കോട്ടയം ഡിപ്പോയില്‍ നിന്ന് മറയൂര്‍ വഴി ഉടുമലൈയിലേക്കും പുതിയ സര്‍വീസ് ആരംഭിക്കുന്നുണ്ട്.
from mangalam.com http://bit.ly/2YXsiOo
via IFTTT
No comments:
Post a Comment