കെ.എസ്.ആർ.ടി.സി. 15 അന്തസ്സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 1, 2019

കെ.എസ്.ആർ.ടി.സി. 15 അന്തസ്സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നു

മറയൂർ: അന്തസ്സംസ്ഥാന യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി 15 പുതിയ സർവീസുകൾ ആരംഭിക്കുന്നതിന് കെ.എസ്.ആർ.ടി.സി. തീരുമാനമായി. തമിഴ്നാടുമായുള്ള പുതിയ അന്തസ്സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിവിധ ഡിപ്പോകളിൽനിന്ന് ബസ് സർവീസുകൾ ആരംഭിക്കുന്നത്. ലാഭകരമായും പൊതുജനങ്ങൾക്ക് പ്രയോജനകരമായും സർവീസുകൾ ആരംഭിക്കുന്നതിനായി സമയവിവരപട്ടിക ഉൾപ്പെടെയുള്ള നിർദേശങ്ങൾ ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർമാർ അതത് മേഖലാ ഓഫീസർമാർ മുഖേന ജൂൺ മൂന്നിനു മുൻപ് എക്സിക്യുട്ടീവ് ഡയറക്ടർക്ക്(ഓപ്പറേഷൻ) സമർപ്പിക്കണം. എറണാകുളത്ത് നിന്ന് തീർത്ഥാടനകേന്ദ്രമായ പഴനിയിലേക്ക് മൂന്നാർ, മറയൂർ വഴി രണ്ടു സർവീസുകൾ അനുവദിച്ചു. കോട്ടയത്ത് നിന്ന് കുമളി, തേനി വഴി രണ്ടു സർവീസുകളും അനുവദിച്ചു. കണ്ണൂരിൽ നിന്ന് വാളയാർ വഴി കോയമ്പത്തൂരിലേക്ക് രണ്ട് ബസുകളും തൃശ്ശൂരിൽ നിന്ന് വാളയാർ വഴി ഒരു ബസും അനുവദിച്ചു. മാനന്തവാടിയിൽ നിന്ന് കൽപ്പറ്റ, ഊട്ടി, മേട്ടുപാളയം വഴി കോയമ്പത്തൂരിലേക്കും സുൽത്താൻബത്തേരിയിൽ നിന്ന് ഊട്ടി, മേട്ടുപാളയം വഴി കോയമ്പത്തൂരിലേക്കും ബസുകൾ അനുവദിച്ചു. തീർത്ഥാടനകേന്ദ്രങ്ങളായ അർത്തുങ്കലിൽ നിന്ന് കോയമ്പത്തൂർ, കരൂർ, തിരുച്ചി, തഞ്ചാവൂർ വഴി വേളാങ്കണ്ണിയിലേക്ക് രണ്ടു സർവീസുകളും തുടങ്ങും. കോഴിക്കോട് നിന്ന് നിലമ്പൂർ വഴി ഗൂഡല്ലൂരിലേക്ക് നാല് സർവീസുകളാണ് തുടങ്ങുന്നത്. കോട്ടയം ഡിപ്പോയിൽ നിന്ന് മറയൂർ വഴി ഉടുമലൈയിലേക്കും പുതിയ സർവീസ് ആരംഭിക്കും. എറണാകുളത്ത് നിന്ന് മറയൂർ വഴി പഴനിയിലേക്ക് സർവീസ് നടത്താൻ രണ്ടു ബസുകൾ എത്തിക്കഴിഞ്ഞു. Content HBighlights:KSRTC New inter State Services


from mathrubhumi.latestnews.rssfeed http://bit.ly/2Wf5DQS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages