ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ പിഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 11, 2019

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപ പിഴ

തിരുവനന്തപുരം: ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്ക് മോട്ടോർവാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തി പോലീസ്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 1000 രൂപയാണ് പിഴ. *ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ രേഖകൾ, പുകപരിശോധന സർട്ടിഫിക്കറ്റ്, നികുതിയടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണം. *പൊതുഗതാഗത വാഹനങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് സംബന്ധിച്ച രേഖകൾ, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. *സ്റ്റേജ് കാരിയേജുകളിൽ കണ്ടക്ടർ ലൈസൻസും പരാതിപുസ്തകവും ഉണ്ടാകണം. പിഴകൾ ഇങ്ങനെ *അതിവേഗത്തിൽ വാഹനമോടിച്ചാൽ പിഴ 400 രൂപ. കുറ്റകൃത്യം ആവർത്തിച്ചാൽ 1000 രൂപ. *അപകടകരമായും സാഹസികമായും വാഹനമോടിച്ചാൽ 1000 രൂപ പിഴയോ ആറുമാസം തടവോ ശിക്ഷ. മൂന്നുവർഷത്തിനകം കുറ്റകൃത്യം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 2000 രൂപ പിഴയോ ലഭിക്കും. *മദ്യപിച്ച് വാഹനമോടിച്ചാൽ ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. മൂന്നുവർഷത്തിനകം ഇതേകുറ്റം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും. *ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 1000 രൂപ *ഹെൽമെറ്റ് ഇല്ലെങ്കിൽ 100 രൂപ *സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 100 രൂപ Content Highlights:1000 rupees fine for using mobile phone while driving


from mathrubhumi.latestnews.rssfeed http://bit.ly/2wOV6gc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages