ദുബായ്: ദുബായിലുണ്ടായ ബസപകടത്തില്‍ പെട്ട് ആറു മലയാളികള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണമടഞ്ഞ മലയാളികളില്‍ നാലു പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് നാലുപേര്‍. അപകടത്തില്‍ 10 ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 17 പേരാണ് മരണമടഞ്ഞത്. തിരുവനന്തപുരം സ്വദേശി ദീപക്, തൃശൂര്‍ സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പരിക്കേറ്റവര്‍ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ട് 5.40 ന് മസ്‌ക്കറ്റില്‍ നിന്നും ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഒമാന്‍ നമ്പര്‍ പ്‌ളേറ്റുള്ള ടൂറിസ്റ്റ് ബസ് അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 31 പേര്‍ ബസിലുണ്ടായിരുന്നു.
രണ്ടു പാകിസ്താന്‍ സ്വദേശികള്‍, ഒരു അയര്‍ലന്റുകാരന്‍, ഒരു ഒമാന്‍ സ്വദേശി എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞ മറ്റുള്ളവര്‍.അപകടം നടന്നത് എങ്ങിനെയെന്ന് വ്യക്തമല്ല. മരണമടഞ്ഞ ജമാലുദ്ദീന്‍ സാമൂഹ്യ പ്രവര്‍ത്തകനാണ്. തളിക്കുളം ജമാലുദ്ദീന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗള്‍ഫില്‍ ഇന്ന് അവധി ദിവസമായതിനാല്‍ നാളെയേ മൃതദേഹം നാട്ടില്‍ എത്തിക്കാനാകൂ.
from mangalam.com http://bit.ly/2ZcfqnW
via IFTTT
No comments:
Post a Comment