മുംബൈ: നഷ്ടത്തോടെയാണ് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 92 പോയന്റ് നേട്ടത്തിൽ 39124ലിലും നിഫ്റ്റി 20 പോയന്റ് ഉയർന്ന് 11768ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 839 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 828 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഭാരതി എയർടെൽ, ഹീറോ മോട്ടോർ കോർപ്, പവർ ഗ്രിഡ് കോർപ്, റിലയൻസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ഇൻഫോസിസ്, എൻടിപിസി, ഗെയിൽ, ഐസിഐസിഐ ബാങ്ക്, സിപ്ല, ടിസിഎസ്, ടാറ്റ സ്റ്റീൽ, വിപ്രോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2GSHvsF
via
IFTTT
No comments:
Post a Comment