അമരാവതി (ആന്ധ്രാപ്രദേശ്): വിവിധ മാധ്യമ, സർവേസ്ഥാപനങ്ങൾ ഞായറാഴ്ച പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങളെ പരിഹസിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അവ യഥാർഥ ഫലങ്ങളല്ലെന്ന് അദ്ദേഹം പറഞ്ഞു. “എക്സിറ്റ് പോൾ യഥാർഥ ഫലമല്ല. അതു നാം മനസ്സിലാക്കണം. 1999 മുതലുള്ള ഭൂരിഭാഗം എക്സിറ്റ് പോളുകളും തെറ്റായിരുന്നു” -അദ്ദേഹം പറഞ്ഞു. ഗുണ്ടൂരിൽ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. “വോട്ടെണ്ണൽ നടക്കുന്ന 23 വരെ എല്ലാവരും തങ്ങൾ വിജയിക്കുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കും. അതിനൊരടിസ്ഥാനവുമില്ല. അതിനാൽ, 23-നായി കാത്തിരിക്കാം. രാജ്യത്തിനും സംസ്ഥാനത്തിനും (ആന്ധ്രാപ്രദേശ്) ഒരു നേതാവും സ്ഥിരസർക്കാരും ആവശ്യമാണ്. അത്രതന്നെ” -അദ്ദേഹം പറഞ്ഞു. Content highlights:Exit poll is not real result says Vice President india
from mathrubhumi.latestnews.rssfeed http://bit.ly/2WTRO6K
via
IFTTT
No comments:
Post a Comment