സത്യപ്രതിജ്ഞയ്ക്കുശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

സത്യപ്രതിജ്ഞയ്ക്കുശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക്

ന്യൂഡൽഹി:തുടർച്ചയായി രണ്ടാംതവണയും പ്രധാനമന്ത്രിപദത്തിലെത്തുന്ന നരേന്ദ്ര മോദിയുടെഇത്തവണത്തെ ആദ്യ വിദേശപര്യടനം മാലദ്വീപിലേക്ക്. ജൂൺ പകുതിയോടെയാകും അദ്ദേഹം മാലദ്വീപ് സന്ദർശിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം ആദ്യം സന്ദർശിക്കുക മാലദ്വീപ് ആയിരിക്കുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. എന്നാൽ ജൂൺ ആദ്യവാരം തന്നെ നരേന്ദ്രമോദി മാലദ്വീപിൽ എത്തുമെന്നാണ് വിവിധ മാലദ്വീപ് മാധ്യമങ്ങളുടെ റിപ്പോർട്ട്. 2014-ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഭൂട്ടാനിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയാത്ര. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്കായാണ് നരേന്ദ്രമോദി മാലദ്വീപിൽ എത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അഭിനന്ദനമറിയിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനും പ്രധാനമന്ത്രി മാലദ്വീപിലെത്തിയിരുന്നു. ഇതിനുപിന്നാലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മാലദ്വീപ് സന്ദർശിച്ചിരുന്നു. നേരത്തെ അബ്ദുള്ള യാമീൻ പ്രസിഡന്റായിരുന്ന സമയത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ ഇന്ത്യ ശക്തമായ എതിർപ്പറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ബന്ധം മെച്ചപ്പെട്ടു. Content Highlights:after poll victory, prime minister narendra modis first foreign trip to maldives on june


from mathrubhumi.latestnews.rssfeed http://bit.ly/2VPK8RF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages