മുംബൈ: സീനിയര്‍ ഡോക്ടര്‍മാര്‍ ജാതീയമായി അപമാനിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡോക്ടര്‍ പായലിന്റെ മരണം കൊലപാതകമെന്ന് പായലിന്റെ അഭിഭാഷകന്‍ നിധിന്‍ സത്പുത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന കാര്യങ്ങള്‍ പരിഗണിച്ച് കൊലപാതകത്തിന്റെ സാധ്യത കൂടി പോലീസ് പരിശോധിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
പായലിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റുപല ഭാഗങ്ങളിലും മുറിവുകളുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നാണ് പായലിന്റെ കുടുംബത്തിന്റെ ആവശ്യമെന്നു അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെന്‍ട്രലിലുള്ള നായര്‍ ആശുപത്രിയില്‍ ഇരുപത്തിമൂന്നുകാരിയായ ഡോ. പായല്‍ തഡ്വി ജീവനൊടുക്കിയത്. എന്നാല്‍ പായല്‍ മരിച്ചത് ആത്മഹത്യയെ തുടര്‍ന്നല്ലെന്നും കൊലപാതകമാണെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.
സംഭവത്തെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളായ ഡോ. ഭക്തി മെഹര്‍, ഡോ. അങ്കിത ഖണ്ഡല്‍വാള്‍, ഡോ. ഹേമ അഹൂജ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ പായലിനെ ജാതിയുടെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി സാക്ഷിമൊഴികളും ഉണ്ട്.
കുറ്റാരോപിതരായ മൂന്നു ഡോക്ടര്‍മാരെയും 14 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും സാക്ഷികള്‍ സമ്മര്‍ദ്ദത്തിലാണെന്നും പ്രോസിക്യൂട്ടര്‍ ജയ്സിംഗ് ദേശായി കോടതിയോട് ആവശ്യപ്പെട്ടു.
from mangalam.com http://bit.ly/30Ve7ve
via IFTTT
No comments:
Post a Comment