മോഡീജി... നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് വല്ല ധാരണയും ഉണ്ടോ...? ഇന്ത്യയില്‍ മഴപെയ്യുമ്പോള്‍ വിമാനങ്ങള്‍ റഡാറില്‍ നിന്ന് മായാറുണ്ടോ...?: പരിഹസിച്ച് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

മോഡീജി... നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് വല്ല ധാരണയും ഉണ്ടോ...? ഇന്ത്യയില്‍ മഴപെയ്യുമ്പോള്‍ വിമാനങ്ങള്‍ റഡാറില്‍ നിന്ന് മായാറുണ്ടോ...?: പരിഹസിച്ച് രാഹുല്‍

ഭോപ്പാല്‍ : ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ റഡാര്‍ തിയറിയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'മോശം കാലാവസ്ഥയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പാക് റഡാറില്‍ പതിയില്ല' എന്നാണ് മോഡിജി എയര്‍ഫോഴ്‌സ ചീഫിനോടും മുതിര്‍ന്ന ഉദ്യോഗസ്ഥരോടും പറഞ്ഞത്. 'നരേന്ദ്രമോഡിജി ഇന്ത്യയില്‍ എപ്പോഴെല്ലാം മഴ പെയ്യുന്നോ.. അപ്പോഴൊക്കെ വിമാനങ്ങള്‍ റഡാറില്‍ നിന്നും മാഞ്ഞ് പോകാറുണ്ടോ...?' എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

ഈ രാജ്യത്തിന്റെ ചരിത്രത്തെ കുറിച്ച് താങ്കള്‍ക്ക് എന്തെങ്കിലും അറിയുമോ...? നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് വല്ല ധാരണയും ഉണ്ടോ...? ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ താങ്കളെക്കൊണ്ട് സാധിച്ചോ.. എന്നും രാഹുല്‍ ചോദിച്ചു.

ന്യൂസ് നേഷന്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് ബിജെപി വിശേഷിപ്പിച്ച ബാലകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡി നടത്തിയ പരാമര്‍ശങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചത്. കാര്‍മേഘങ്ങളും കനത്തമഴയും ഉണ്ടായിരുന്നതിനാല്‍ ബാലാക്കോട്ട് വ്യോമാക്രമണവുമായി മുന്നോട്ട് പോകണോ എന്ന് വിദഗ്ധര്‍ പരസ്പരം ചോദിച്ച നിമിഷത്തില്‍ തനിക്ക് ഒരു ആശയം തോന്നിയെന്ന് പറഞ്ഞാണ് മോഡി അഭിമുഖത്തിനിടെ ഇത് പറഞ്ഞിരിക്കുന്നത്.



from mangalam.com http://bit.ly/2Jfc1Ra
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages