പാമ്പുകടിയേറ്റ് മരിച്ച് വീഴും മുന്‍പ് കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് കൊന്നു! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 7, 2019

പാമ്പുകടിയേറ്റ് മരിച്ച് വീഴും മുന്‍പ് കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് കൊന്നു!

അഹമ്മദാബാദ് : പാമ്പുകടിയേറ്റ് മരിച്ച് വീഴും മുന്‍പ് കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് കൊന്ന് 60 കാരന്‍. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലാണ് സംഭവം.

പര്‍വാത്ത് ഗാലാ ബാരിയ എന്ന വയോധികനാണ് പാമ്പുകടിയേറ്റ് മരിച്ചത്. കൃഷിയിടത്തില്‍ നിന്നും ട്രക്കിലേയ്ക്ക് ചോളം കയറ്റുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഇതോടെ തൊഴിലാളികള്‍ ഓടി രക്ഷപെട്ടു. എന്നാല്‍, തനിക്ക് പാമ്പിനെ പിടിക്കാന്‍ അറിയാമെന്ന് പറഞ്ഞ് മുന്നോട്ടു നീങ്ങിയ വയോധികന്‍ പാമ്പിനെ പിടികൂടുകയായിരുന്നു.

ഇതോടെ കര്‍ഷകന്റെ മുഖത്തും കയ്യിലും പാമ്പ് കൊത്തി. എന്നാല്‍, തൊട്ടടുത്ത നിമിഷം തന്നെ ഇയാള്‍ പാമ്പിനെ തിരിച്ചു കടിച്ച് കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ പാമ്പുകടിയേറ്റ കര്‍ഷകനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



from mangalam.com http://bit.ly/2DSNzAJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages