ബംഗലൂരു: കര്‍ണാടകയിലെ ബെല്‍ഗം റോമന്‍ കത്തോലിക്കാ രൂപതയുടെ പുതിയ അധ്യക്ഷനായി ബിഷപ് ഡെറെക് ഫെര്‍ണാണ്ടസിനെ ഫോന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 2007 ഏപ്രില്‍ മുതല്‍ കര്‍വാര്‍ രൂപത ബിഷപ് ആയി സേവനം ചെയ്തുവരികയായിരുന്നു. കര്‍ണാടകയിലെ സിര്‍സി സ്വദേശിയാണ് 64കാരനായ ബിഷപ് ഡെറെക് ഫെര്‍ണാണ്ടസ്.
1979 മേയ് അഞ്ചിന് ബെല്‍ഗം രുപത വൈദികനായി പട്ടം സ്വീകരിച്ചു. റോമിലെ ഉര്‍ബേനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ബെല്‍ഗം രൂപത ചാന്‍സലര്‍, പ്രൊക്യൂറേറ്റര്‍, അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2LgGujJ
via IFTTT
No comments:
Post a Comment