തലശ്ശേരി: വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവുമായിരുന്നസിഒടി നസീറിന് വെട്ടേറ്റു. വൈകുന്നേരം തലശ്ശേരി കയ്യത്ത് റോഡിൽ ആറ് മണിക്ക് ശേഷമാണ് സംഭവം.സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു നസീർ. ഇതിനിടെബൈക്കിലെത്തിയ മൂന്നംഗ സംഘം സ്കൂട്ടർ ഇടിച്ച ശേഷംവെട്ടിപരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ്വെട്ടേറ്റത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പരിക്ക് ഗുരുതരമല്ല. ബൈക്കിലെത്തിയ സംഘം വെട്ടിയപ്പോൾ തടുക്കുമ്പോഴാണ് പരിക്കേറ്റത്. വയറിനും കൈക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മുറിവിൽ സ്റ്റിച്ചിടൽ നടന്നു കൊണ്ടിരിക്കുന്നു. ശേഷം ഒബ്സർവേഷനിൽ കഴിഞ്ഞ ശേഷം ആശുപത്രി വിടുമെന്നാണറിയന്നത്. സിപിഎം ലോക്കൽ കമ്മറ്റി അംഗമായിരുന്നസിഒടി നസീർ ഏതാനും വർഷം മുമ്പാണ് പാർട്ടിയിൽ നിന്ന് പുറത്ത് പോയത്. പി ജയരാജനെതിരേ മത്സര രംഗത്ത്വന്നതിനു ശേഷമാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. മാറ്റി കുത്തിയാൽ മാറ്റംകാണാം എന്നതായിരുന്നു പ്രചരണ വാക്യം. തലശ്ശേരി നഗരസഭ കൗൺസിലറും സി.പി.എം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീർ 2015 ലാണ് പാർട്ടിയുമായി അകന്നത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ഷംസീറിനെതിരെ തലശ്ശേരിയിൽ മത്സരിക്കാൻ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിൻമാറുകയാണുണ്ടായത്. മേപ്പയ്യൂർ ടൗണിൽ വോട്ടഭ്യർഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലിൽ ഇദ്ദേഹത്തിന്നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേൽക്കുന്നത്. സി.പി.എമ്മിനെതിരേ മുല്ലപ്പള്ളി സി.ഒ.ടി. നസീറിനെതിരെ ഉണ്ടായ ആക്രമണത്തെ കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അപലപിച്ചു. നസീറിനെ ആക്രമിച്ച സി.പി.എം. നടപടി പ്രതിഷേധാർഹമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ തെറ്റായ നയങ്ങൾ തുറന്ന് കാണിക്കാൻ ശ്രമിച്ച ടി.പി ചന്ദ്രശേഖരന് ഉൾപ്പടെ ഉണ്ടായ അനുഭവമാണ് സി.ഒ.ടി നസീറിനും ഉണ്ടായിരിക്കുന്നത്. എതിർപ്പിന്റെ ശബ്ദം ഏത് ഭാഗത്ത് നിന്നും ഉയർന്നാലും അടിച്ചമർത്തുകയെന്നതാണ് സി.പി.എം നിലപാട്. മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടേയും തട്ടകമായ തലശ്ശേരിയിൽ സംഘടിതവും ആസൂത്രിതവുമായി വാടക കൊലയാളികളെ ഉപയോഗിച്ച് നസീറിനെ വധിക്കാനാണ് ശ്രമിച്ചതെന്നും ഇത് ഒരിക്കലും ന്യായീകരിക്കാൻ സാധ്യമല്ലെന്നും മുല്ലപ്പള്ളി പ്രസ്താവനയിലൂടെ വ്യക്തമാക്കി. content highlights:vadakara independent candidate COT Naseer hacked
from mathrubhumi.latestnews.rssfeed http://bit.ly/2JMsz2w
via
IFTTT
No comments:
Post a Comment