നീണ്ടകര : വിവാഹ സ്വീകരണപ്പന്തലിൽ യാത്രാമൊഴി പാടി അച്ഛൻ വീണുമരിച്ചതറിയാതെ മകൾ മംഗല്യസൂത്രമണിഞ്ഞു. ഇളയമകളുടെ വിവാഹത്തലേന്ന് വീട്ടിലൊരുക്കിയ സത്കാരത്തിൽ പാടുമ്പോഴാണ് നീണ്ടകര പുത്തൻതുറ എ.എം.സി. മുക്ക് താഴത്തുരുത്തിൽ ചമ്പോളിൽവീട്ടിൽ വിഷ്ണുപ്രസാദ് (55) കുഴഞ്ഞുവീണു മരിച്ചത്. തിരുവനന്തപുരം കരമന സ്റ്റേഷനിലെ എസ്.ഐ.യാണ്. വിവാഹം മാറ്റിവെക്കുന്നതിലെ ബുദ്ധിമുട്ടുമൂലം മകളെ മരണവിവരം അറിയിക്കേണ്ടെന്ന് അവസാന നിമിഷം ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. നീണ്ടകര പരിമണം ക്ഷേത്രത്തിൽ ഞായറാഴ്ചയായിരുന്നു വിവാഹം. ഇളയമകൾ ആർച്ച പ്രസാദിന്റെ വിവാഹത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രിയാണ് വീട്ടിൽ സ്വീകരണച്ചടങ്ങ് ഒരുക്കിയത്. അമരം എന്ന സിനിമയിലെ വികാര നൗകയുമായ് എന്ന ഗാനമാണ് വിഷ്ണുപ്രസാദ് ആലപിച്ചത്. രാക്കിളി പൊൻമകളേ നിൻ പൂവിളി യാത്രാമൊഴിയാണോ നിൻ മൗനം പിൻവിളിയാണോ എന്ന വരികൾ പാടിക്കഴിഞ്ഞപ്പോൾ പെട്ടെന്ന് നിലത്തു വീഴുകയായിരുന്നു. പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ നീണ്ടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ബന്ധുക്കൾ ആർച്ചയോട് പറഞ്ഞിരുന്നത്. Disclaimer: This Video content may be disturbing to some viewers അച്ഛന്റെ അതേ പേരാണ് നവവരനും-വിഷ്ണുപ്രസാദ്. കടയ്ക്കൽ സ്വദേശിയാണ്. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: സുഷമ. മറ്റു മക്കൾ: അനു പ്രസാദ്, ആര്യ പ്രസാദ്. ഷാബു മറ്റൊരു മരുമകനാണ്. മൂത്തമകൻ അനു പ്രസാദ് പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുണ്ട്. പാടുന്നതിനിടെ എസ്.ഐ. കുഴഞ്ഞുവീഴുന്നതിന്റെ വീഡിയൊ ഞായറാഴ്ച രാവിലെമുതൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. content highlights:vishnuprasad death, father dies on daughters marriage day while singing
from mathrubhumi.latestnews.rssfeed http://bit.ly/2W66QK9
via
IFTTT
No comments:
Post a Comment