ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ജനങ്ങളുടെ ഉന്നമനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇമ്രാന്‍ പറഞ്ഞു. ഇമ്രാന്റെ ആശംസയക്ക് മോഡി നന്ദി അറിയിച്ചു. ഇരു നേതാക്കള്‍ തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പുറത്തുവിട്ടു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന 23ന് തന്നെ ഇമ്രാന്‍ മോഡിയെ അഭിനന്ദിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തില്‍ ബി.ജെ.പിയേയും സഖ്യകക്ഷികളെയും അഭിനന്ദിക്കുന്നു. ദക്ഷിണേഷ്യയില്‍ സമാധാനവും പുരോഗതിയും കൊണ്ടുവരുന്നതില്‍ മോഡിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇമ്രാന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇംീഷിലും ഉറുദുവിലുമായിരുന്നു ഇമ്രാന്റെ ട്വീറ്റ്. ഇതിന് പുറമെയാണ് ഇന്ന് മോഡിയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.
വന്‍ ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തിയ മോഡിക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് വിവിധ ലോക നേതാക്കള്‍ ഡല്‍ഹിയുമായി ബന്ധപ്പെടുന്നുണ്ട്. മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്, നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാള്‍ എന്നിവരും ഇന്ന് മോഡിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു.
from mangalam.com http://bit.ly/2W7AZsL
via IFTTT
No comments:
Post a Comment